18 June 2025, Wednesday
KSFE Galaxy Chits Banner 2

സർവ്വകാല റെക്കോർഡിൽ സ്വർണവില; പവന് 480 രൂപ കൂടി

Janayugom Webdesk
തിരുവനന്തപുരം
February 2, 2023 10:31 am

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 60രൂപ വര്‍ധിപ്പിച്ച് 5,360രൂപയിലെത്തി. പവന് 480രൂപ ഉയര്‍ന്ന് 42,880രൂപയായിരിക്കുകയാണ്. ആഗോളതലത്തിലും സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായി. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടിയതാണ് വിലവര്‍ധനവിന് കാരണം.

വെള്ളിയുടെ വിലയും ഇന്ന് ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 77 രൂപയാണ്. രണ്ട് രൂപയാണ് ഇന്ന് ഉയർന്നത്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.