14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐപിഎല്‍ ഫൈനലിലെത്തിയ രാജസ്ഥാന്‍ റോയല്‍സും അരങ്ങേറ്റ സീസണില്‍ തന്നെ ഫൈനലിലെത്തിയ ഗുജറാത്ത് ടൈറ്റണ്‍സും കലാശപ്പോരില്‍ ഇന്ന് ഏറ്റുമുട്ടും. മത്സരം രാത്രി 8ന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ നടക്കും.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകര്‍ത്താണ് രാജസ്ഥാന്‍ ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്. ആദ്യ ക്വാളിഫയറില്‍ രാജസ്ഥാനെ തോല്‍പ്പിച്ചാണ് ഗുജറാത്ത് ഫൈനലിലെത്തിയത്. ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച രണ്ട് ടീമുകള്‍ തന്നെയാണ് കലാശപ്പോരിനുമെത്തുന്നത്. ഐപിഎല്‍ ചരിത്രത്തിലാദ്യമായി ഒരു മലയാളി താരത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഒരു ടീം (രാജസ്ഥാന്‍ റോയല്‍സ്) ഫൈനലിലെത്തി.
പ്രഥമ ചാമ്പ്യനായ രാജസ്ഥാന്‍ നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കലാശപ്പോരിനെത്തുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്റെ ക്യാപ്റ്റന്‍ സ്ഥാനമെടുത്ത സഞ്ജുവിന് ഏഴാം സ്ഥാനത്തെത്തിക്കാനെ കഴിഞ്ഞുള്ളൂ. താരങ്ങളുടെ കൊഴിഞ്ഞുപോക്കും അതില്‍ തിരിച്ചടിയായി. എന്നാല്‍ ഇത്തവണ ബൗളിങ്ങിലും ബാറ്റിങ്ങിലും സ്ഥിരത പുലര്‍ത്തുന്ന ഒട്ടേറെ താരങ്ങള്‍ ടീമിലുണ്ട്.
ആര്‍ അശ്വിനും യുസ്വേന്ദ്ര ചഹലുമൊക്കെ പരിചയസമ്പന്നരായ സ്പിന്നര്‍മാരാണ്. ജോസ് ബട്ലറിന്റെ മിന്നും ഫോമാണ് രാജസ്ഥാന്റെ ഇപ്പോഴത്തെ മുതല്‍ക്കൂട്ട്. കൂടാതെ ഫിനിഷിങ്ങില്‍ ഷിമ്രോണ്‍ ഹെറ്റ്മെയറും കത്തിക്കയറുന്നുണ്ട്. ഗുജറാത്തിനെതിരെ തിരിച്ചടിക്കാനുള്ള ആയുധം സഞ്ജുവിനോടൊപ്പമുണ്ടെന്നും ഇതിലൂടെ മനസിലാക്കാം.
പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് ടൈറ്റണ്‍സ് പ്ലേ ഓഫിലേക്കു മുന്നേറിയത്. 14 മത്സരങ്ങളില്‍ 10ലും വിജയിച്ച അവര്‍ നാലെണ്ണത്തില്‍ മാത്രമേ തോല്‍വിയറിഞ്ഞുള്ളൂ. 20 പോയിന്റോടെയാണ് ഗുജറാത്ത് ലീഗ് ഘട്ടത്തിലെ വിജയികളായത്. രാജസ്ഥാന്‍ റോയല്‍സ് തൊട്ടുതാഴെ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയായിരുന്നു. 14 മത്സരങ്ങളില്‍ ഒമ്പതെണ്ണത്തില്‍ ജയിച്ച റോയല്‍സ് അഞ്ചെണ്ണത്തില്‍ പരാജയവുമറിഞ്ഞു. 18 പോയിന്റാണ് അവര്‍ക്കു ലഭിച്ചത്.
English summary;Today is the final of IPL
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.