സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിനുപിന്നാലെ ആരോഗ്യ സ്ഥിതി മോശമായ 24 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബിബിപൂർ ഗ്രാമത്തിലെ ഒരു സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച 24 കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉച്ചഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തിയതായി കുട്ടികള്‍ പറഞ്ഞതായി അടിസ്ഥാന ശിക്ഷാ അധികാരി ശുഭം ശുക്ല പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ബിബിപൂർ ഗ്രാമം ദത്തെടുത്ത യുപി മന്ത്രി കപിൽ ദേവ് അഗർവാൾ കുട്ടികളെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ ആശുപത്രിയിലെത്തി.
സ്‌കൂൾ ഹെഡ്മാസ്റ്റർ അശോക് കുമാർ, രണ്ട് പാചകത്തൊഴിലാളികളായ ബബിത, സുഖോ, ശിക്ഷാ മിത്ര രൺബീർ എന്നിവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ആശുപത്രിയിലെത്തിയതിനെത്തുടര്‍ന്ന് സംഭവം വഷളായി.
English Summary: Tooth falls in school lunch: 24 students admitted to hospital
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.