20 April 2024, Saturday

Related news

April 6, 2024
April 6, 2024
March 27, 2024
March 24, 2024
March 14, 2024
March 12, 2024
March 1, 2024
February 22, 2024
February 7, 2024
January 30, 2024

ഉയർത്തെഴുന്നേറ്റ് ഇടുക്കിയിലെ ടൂറിസം

എവിൻ പോൾ
തൊടുപുഴ
September 9, 2022 10:20 pm

ഉയർത്തെഴുന്നേൽപ്പിന്റെ ഓണക്കാലം ആഘോഷിച്ച് ഇടുക്കിയിലെ വിനോദ സഞ്ചാര മേഖല. മഴയും പ്രതികൂല സാഹചര്യങ്ങളും വിദേശ വിനോദ സഞ്ചാരികളുടെ വരവിന് അല്പം തടസമായതൊഴിച്ചാൽ ഓണാവധി ആഘോഷിക്കാൻ ധാരാളം പേർ കടന്നു വരുന്നുണ്ടെന്നാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ(ഡിടിപിസി) അധികൃതരുടെ കണക്കുകൾ വ്യക്തമാക്കുന്നത്. വന്യജീവി സങ്കേതങ്ങൾ, മലനിരകൾ, അണക്കെട്ടുകൾ, സുഗന്ധവ്യഞ്ജന തോട്ടങ്ങളെല്ലാം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്.
തിരുവോണ ദിവസം ഡിടിപിസിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ പ്രവാഹമായിരുന്നു. വാഗമൺ മൊട്ടക്കുന്നിൽ മാത്രം 1,798 പേരാണ് സന്ദർശനം നടത്തിയത്. പാഞ്ചാലിമേട്ടിൽ 1208, രാമക്കൽമേട്ടിൽ 977, വാഗമൺ അഡ്വവെൻച്വർ പാർക്കിൽ 555 പേര്‍ വീതം സന്ദർശനം നടത്തി. തേക്കടി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും യാത്രികരുടെ കുത്തൊഴുക്കുണ്ടായി. അരുവിക്കുഴിയിൽ 402, ശ്രീനാരായണ പുരം വെള്ളച്ചാട്ടം കാണാൻ 493, ഇടുക്കി ഹിൽവ്യൂ പാർക്കിൽ 334 പേര്‍ സന്ദർശനത്തിനെത്തി. ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മാത്രം തിരുവോണ ദിവസം 6035 പേരെത്തി. ഈ മാസം നാലുമുതൽ ഇന്നലെ വരെ മാത്രം 14,349 പേർ സന്ദർശനം നടത്തിയെന്നാണ് കണക്ക്.
കാലാവസ്ഥ മോശമായില്ലെങ്കിൽ വരും ദിവസങ്ങളിലും കൂടുതൽ സഞ്ചാരികളെത്തുമെന്ന കണക്കുകൂട്ടലിലാണ് ഡിടിപിസി അധികൃതർ. ഓണാവധി ആഘോഷിക്കാൻ കൂടുതൽ പേർ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് പ്രതീക്ഷ നൽകുന്നതായി ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് ജനയുഗത്തോട് പറ‍ഞ്ഞു. ഡിടിപിസിയുടെ നേതൃത്വത്തിൽ സഞ്ചാരികൾക്കായി കേരളത്തിന്റെ തനത് നാടൻ കലാ രൂപങ്ങളടക്കം വിവിധ ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ജില്ലയിലെ വെള്ളച്ചാട്ടങ്ങളെല്ലാം ജലസമൃദ്ധമാണ്. ശ്രീനാരായണപുരത്തെ റിപ്പിൾ വാട്ടർ ഫാൾസ്, ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ ഉൾപ്പടെ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. സഞ്ചാരികളുടെ വരവ് വർധിച്ചതോടെ ഡിടിപിസി സെന്ററുകളിലെ വരുമാനവും വർധിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Tourism in Iduk­ki on the rise

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.