തമിഴ്നാട്ടിലെ ക്രോംപേട്ടിൽ ട്രാൻസ്ജെൻഡറായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ക്ക് ക്രൂരമര്‍ദ്ദനം. കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ ഞായറാഴ്ചയാണ് 25കാരിയെ വസ്ത്രം ഉരിഞ്ഞ് മർദിച്ച ശേഷം തൂണിൽ കെട്ടിയിട്ടത്.
പമ്മല്‍ സ്വദേശിയായ 25 കാരിക്കാണ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയാകേണ്ടിവന്നത്. നടന്നുവരുന്നതിനിടെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയ ആളുകള്‍ ഇവരോട് വ്യക്തിത്വം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മര്‍ദ്ദിച്ചത്. താൻ സോഫ്റ്റ്‌വെയര്‍ എൻജിനിയറാണെന്ന് പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നു. സംഭവത്തിനുപിന്നാലെ ശങ്കര് നഗർ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും അഞ്ച് പേർക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന നന്ദകുമാർ (24), മുരുകൻ (38) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
English Summary: Transgender software engineer stripped, beaten, tied to pole for child abduction
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.