തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ (എഐടിയുസി) പ്രസിഡന്റായി കാനം രാജേന്ദ്രനെയും വര്‍ക്കിങ് പ്രസിഡന്റായി ടി ജെ അഞ്ചലോസിനെയും ജനറല്‍ സെക്രട്ടറിയായി പി വി സത്യനേശനെയും യൂണിയന്‍ വാര്‍ഷിക ബിസിനസ്സ് സമ്മേളനം തിരഞ്ഞെടുത്തു. കയര്‍ ഫാക്ടറി തൊഴിലാളികളുടെ കാലാവധി കഴിഞ്ഞ സേവന, വേതന വ്യവസ്ഥകള്‍ ഉടന്‍ പരിഷ്‌കരിച്ചില്ലെങ്കില്‍ യോജിക്കുന്നവരുമായി ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ സമ്മേളനം തീരുമാനിച്ചു.
കയര്‍ തൊഴിലാളി പെന്‍ഷന്‍ 10,000 രൂപയായി വര്‍ധിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കയര്‍ തൊഴിലാളികളുടെ തൊഴിലില്ലാഴ്മ പരിഹരിക്കണമെന്നും ജോലിയും കൂലിയും ഉറപ്പ് വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തിരുവിതാംകൂറിലെ ആദ്യ തൊഴിലാളി സംഘടനയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 30 ന് എ ശിവരാജന്‍ നഗറില്‍ (സുഗതന്‍ സ്മാരകം) ചിത്രരചനാ മത്സരങ്ങള്‍ നടക്കും. പകല്‍ 2 ന് നടക്കുന്ന കലാ മത്സരങ്ങള്‍ ചലച്ചിത്ര താരം ചേര്‍ത്തല ജയന്‍ ഉദ്ഘാടനം ചെയ്യും. 31 ന് വാടപ്പുറം ബാവ നഗറില്‍ (സുഗതന്‍ സ്മാരകം) നടക്കുന്ന ആഘോഷങ്ങളുടെ സമാപന സമ്മേളനം സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ രാജന്‍, ജെ ചിഞ്ചുറാണി എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
English summary; Travancore Coir Factory Workers Union; Kanam Rajendran is the President
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.