18 May 2024, Saturday

Related news

May 16, 2024
May 12, 2024
May 12, 2024
May 12, 2024
May 10, 2024
May 7, 2024
May 4, 2024
May 3, 2024
April 28, 2024
April 25, 2024

രാജ്യദ്രോഹപരമായി ലേഖനം: ഗവേഷക വിദ്യാർത്ഥി അറസ്റ്റില്‍

Janayugom Webdesk
ശ്രീനഗർ
April 18, 2022 8:12 pm

രാജ്യദ്രോഹപരമായി ലേഖനം എഴുതിയെന്ന് ആരോപിച്ച് കശ്മീർ സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയെ എസ്ഐഎ അറസ്റ്റ് ചെയ്തു. ഫാർമസ്യൂട്ടിക്കൽ സയൻസില്‍ ഗവേഷക വിദ്യാർത്ഥിയായ അബ്ദുൽ അലാ ഫാസിലിയാണ് അറസ്റ്റിലായത്. ഹംഹാമയിലെ വീട്ടിൽ നിന്നാണ് ഫാസിലിയെ സംസ്ഥാന പൊലീസിലെ ഭീകരവിരുദ്ധ കേസുകൾ അന്വേഷിക്കുന്ന സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി (എസ്ഐഎ) അറസ്റ്റ് ചെയ്തത്.

‘അടിമത്തത്തിന്റെ ചങ്ങലകൾ തകർക്കും’ എന്ന തലക്കെട്ടിലുള്ള ലേഖനം ഓൺലൈൻ മാധ്യമമായ ‘ ദ് കശ്മീർ വാല’യില്‍ 2011ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് പ്രകാരമാണ് ഫാസിലിക്കെതിരെ കേസെടുത്തിരിക്കുന്നത്. ശ്രീനഗറിലെ രാജ്ബാഗ് ഏരിയയിലെ കശ്മീർ വാലയുടെ ഓഫീസിലും യുടെ ഓഫിസിലും പരിശോധന നടത്തിയ പൊലീസ്, എഡിറ്റർ ഫഹദ് ഷായെയും അറസ്റ്റ് ചെയ്തു.

ലേഖനം ജമ്മുവിലും കശ്മീരിലും അസ്വസ്ഥത സൃഷ്ടിക്കാനും ഭീകരപ്രവർത്തനത്തെ മഹത്വവൽക്കരിച്ച് ചെറുപ്പക്കാരെ അതിലേക്ക് നയിക്കാനും വേണ്ടി എഴുതിയതാണെന്ന് പൊലീസ് ആരോപിക്കുന്നു. സ്വാതന്ത്ര്യത്തെപ്പറ്റിയും ഭീകരവാദത്തെപ്പറ്റിയും ആവർത്തിച്ചു പറയുന്നതിൽ പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐയുടെയും ഭീകര സംഘടനകളുടെയും ആശയങ്ങൾ വരുന്നുണ്ടെന്നും പൊലീസ് പറയുന്നു.

കമ്പ്യൂട്ടറുകളിലും ലാപ്‍ടോപ്പുകളിലും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളിലുമുള്ള തെളിവുകൾ തിരച്ചിൽ സംഘം പിടിച്ചെടുത്തുവെന്നും പൊലീസ് പറഞ്ഞു. കേന്ദ്രസർക്കാരിന്റെ മൗലാന ആസാദ് നാഷനൽ ഫെലോഷിപ്പോടെയാണ് ഫസീലി ഗവേഷണം നടത്തി വന്നത്.

eng­lish summary;Treason arti­cle: Research stu­dent arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.