ഗുജറാത്തില്‍ രണ്ട് പതിറ്റാണ്ടിലേറെയായി അധികാരം കൈയാളുന്ന ബിജെപിക്ക് ഇത്തവണ തിരിച്ചടി നേരിടുമെന്ന് സര്‍വേ.
സംസ്ഥാനത്ത് ഇത്തവണയുള്ള ത്രികോണ മത്സരം രാഷ്ട്രീയ സാഹചര്യം നാടകീയമായി മാറ്റിയതായി ലോകനീതി-സിഎസ്ഡിഎസ് സര്‍വേ വിലയിരുത്തുന്നു. കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളില്‍ ബിജെപി-കോണ്‍ഗ്രസ് പോരിനാണ് ഗുജറാത്ത് സാക്ഷ്യം വഹിക്കുന്നത്. എന്നാല്‍ ഇത്തവണ ആംആദ്മി പാര്‍ട്ടി രംഗത്തെത്തിയതോടെ കളം മാറുകയായിരുന്നു.
നിലവില്‍ വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ ബിജെപി എതിരാളികളേക്കാള്‍ വളരെ മുന്നിലാണെന്ന് സിഎസ്ഡിഎസ്- ലോക്‌നീതി സര്‍വേ പറയുന്നു. തൊട്ടടുത്ത എതിരാളിയേക്കാള്‍ ഇരട്ടി വോട്ട് ശതമാനം ബിജെപിക്കുണ്ട്.
തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പുള്ള സ്ഥിതികള്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാഹചര്യം അനുകൂലമാണ്. എന്നാല്‍ ആംആദ്മിയുടെ സ്വാധീനം ഉയര്‍ന്നുവരുന്നത് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു.
2017ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം പകുതിയായി കുറയുമെന്നാണ് സര്‍വേ ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍ ആംആദ്മി പാര്‍ട്ടിയായിരിക്കും. ഹാര്‍ദിക് പട്ടേലിനൊപ്പം കോണ്‍ഗ്രസില്‍ നിന്ന് പട്ടീദാര്‍ വോട്ടിന്റെ വലിയൊരു ഭാഗം ബിജെപിയിലേക്ക് പോയിട്ടുണ്ട്.
ബിജെപി ഇതര ഓപ്ഷനായി സംസ്ഥാനത്തെ വലിയ വിഭാഗം വോട്ടര്‍മാര്‍ ആം ആദ്മിയെ നോക്കികാണുന്നുണ്ട്. അതേസമയം പ്രായമായവരുടെ പിന്തുണ ബിജെപിക്കാണ് കൂടുതലെന്നും സര്‍വേ വിലയിരുത്തുന്നു. ഗ്രാമപ്രദേശങ്ങളില്‍ ബിജെപിക്കാണ് മികച്ച പിന്തുണയുള്ളത്. അതേസമയം കോണ്‍ഗ്രസിനും ആംആദ്മിക്കും ഗ്രാമങ്ങളേക്കാള്‍ നഗരങ്ങളില്‍ പിന്തുണയുണ്ട്.
English Summary: Triangular competition and anti-incumbency sentiments are a setback for the BJP
You may also like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.