19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

കാളീദേവിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര

Janayugom Webdesk
July 7, 2022 3:16 pm

കാളീദേവിയെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ബിജെപിയെ വെല്ലുവിളിക്കുന്നുവെന്നും അവര്‍ പറഞ്ഞു. തന്റെ വിശ്വാസ സങ്കല്‍പ്പത്തിന്റെ മുകളില്‍ ഉത്തരേന്ത്യന്‍ സങ്കല്‍പ്പങ്ങളെ അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

കാളിയെന്നാല്‍ തന്റെ സങ്കല്‍പത്തില്‍ മാംസഭുക്കായ, മദ്യം സേവിക്കുന്ന ദേവതയാണെന്നും തന്റെ ദേവിയെക്കുറിച്ച് ഭക്തര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ സങ്കല്‍പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മഹുവ മൊയ്ത്ര പറഞ്ഞു. ചില പ്രദേശങ്ങളില്‍ ദേവന്‍മാര്‍ക്ക് വിസ്‌കി നേര്‍ച്ചയായി നല്‍കുമ്പോള്‍ മറ്റിടങ്ങളില്‍ അതിനെ ഈശ്വരനിന്ദയായി കാണാറുണ്ടെന്നും അവര്‍ മുന്‍പ് പ്രസ്താവന നടത്തിയിരുന്നു.സിക്കിമിലെത്തിയാല്‍ കാളീദേവിയ്ക്ക് ഭക്തര്‍ വിസ്‌കി കാഴ്ചവെക്കുന്നത് കാണാം. അതേസമയം, ഉത്തര്‍ പ്രദേശില്‍ ഇക്കാര്യം ദേവീനിന്ദയായാണ് കണക്കാക്കുന്നത് മഹുവ പറഞ്ഞിരുന്നു. 

തനിക്കെതിരെ ബംഗാളില്‍ ഏത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയാലും അതിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു കാളീ ക്ഷേത്രമുണ്ടായിരിക്കും. അവിടെ നടക്കുന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍ താന്‍ പറയുന്നത് ശരിയാണെന്നും അത് തങ്ങളുടെ സങ്കല്‍പ്പത്തിന് അനുസരിച്ചുള്ള ആചാരമാണെന്നും അവര്‍ പറയുന്നു. ഉജ്ജ്വയിനിലെ കാല ഭൈരവ ക്ഷേത്രത്തിലേയും അസമിലെ കാമാക്യ ക്ഷേത്രവും ഉദാഹരണമായി പറഞ്ഞ ശേഷം തനിക്കെതിരെ കേസെടുക്കാന്‍ രണ്ട് സംസ്ഥാനങ്ങളിലേയും ബിജെപി സര്‍ക്കാരുകളെ അവര്‍ വെല്ലുവിളിച്ചു. 

മഹുവയെ അറസ്റ്റ് ചെയ്യണമെന്ന ബംഗാള്‍ ബിജെപി നേതൃത്വത്തിന്റെ ആവശ്യത്തോടും അവര്‍ പ്രതികരിച്ചു. നിങ്ങളുടെ ഗുണ്ടകളേയും പോലീസിനേയും പേടിക്കില്ലെന്നും അവര്‍ ബിജെപിക്ക് മറുപടി നല്‍കി. പ്രവാചകനിന്ദ നടത്തിയ നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് ഇതെല്ലാമെന്നും അവര്‍ കുറ്റപ്പെടുത്തി. അതേസമയം മഹുവയുടെ അഭിപ്രായത്തോട് അകലം പാലിക്കുകയും അത് അവരുടെ വ്യക്തിപരമായ വിശ്വാസവുമാണെന്ന നിലപാടാണ് തൃണമൂല്‍ കോണ്‍ഗ്രസിന്.

Eng­lish Sum­ma­ry : Tri­namool Con­gress MP Mahua Moitra says she stands by what she said about Kalidevi

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.