തെക്കന്‍ ശാന്തസമുദ്രത്തിലുണ്ടായ വന്‍ അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് ദ്വീപ് രാഷ്ട്രമായ ടോംഗയില്‍ സൂനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഹംഗാ ടോംഗ അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച മുതല്‍ക്കേ അഗ്നിപര്‍വതത്തില്‍ ആദ്യ സ്ഫോടനമുണ്ടായെങ്കിലും ശനിയാഴ്ച പ്രാദേശിക സമയം 5.26 ഓടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് 20 കിലോമീറ്റര്‍ അകലെ വരെ ചാരം എത്തിയതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടോംഗയിലെ ഫൊനുവാഫോ ദ്വീപിന് 30 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് അഗ്നിപര്‍വതം. സൂനാമി മുന്നറിയിപ്പിനൊപ്പം കനത്ത മഴക്കും മിന്നല്‍ പ്രളയത്തിനും കാറ്റിനുമുള്ള മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. സമീപ ദ്വീപ് രാഷ്ട്രമായ ഫിജിയിലും താഴ്ന്ന മേഖലകളിലെ ജനങ്ങളോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാനുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ സമോവ ദ്വീപില്‍ നേരത്തെ പ്രഖ്യാപിച്ച സൂനാമി മുന്നറിയിപ്പ് പിന്‍വലിച്ചു. ഹംഗാ ടോംഗ അഗ്നിപര്‍വതം ഡിസംബര്‍ 20 മുതല്‍ സജീവമായിരുന്നു. എന്നാല്‍, ജനുവരി 11ന് നിര്‍ജീവമായതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായത്.
Stay safe everyone 🇹🇴 pic.twitter.com/OhrrxJmXAW
— Dr Faka’iloatonga Taumoefolau (@sakakimoana) January 15, 2022
english summary;Tsunami alert issued in Tonga
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.