27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 25, 2024
July 24, 2024
July 23, 2024
July 23, 2024
July 23, 2024
July 22, 2024
July 22, 2024

ട്വിറ്റര്‍ വിലക്ക്: ഇന്ത്യ മുന്നില്‍

ഒരുവര്‍ഷംകൊണ്ട് നിരോധിച്ചത് 1,482 വെബ്സൈറ്റുകള്‍
Janayugom Webdesk
ന്യൂഡല്‍ഹി
July 29, 2022 10:27 pm

ട്വിറ്ററിലെ ഉള്ളടക്കങ്ങള്‍ വിലക്കുന്നതില്‍ ഇന്ത്യ മുന്നില്‍. മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും ട്വീറ്റുകള്‍ നീക്കാന്‍ ആവശ്യപ്പെടുന്നതില്‍ ഇന്ത്യ ഒന്നാംസ്ഥാനത്താണ്. 2021 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുതാര്യതാ റിപ്പോര്‍ട്ടില്‍ ട്വിറ്ററിന്റെ വെളിപ്പെടുത്തല്‍.

ട്വിറ്റര്‍ അക്കൗണ്ട് വിവരങ്ങള്‍ തേടുന്നതില്‍ അമേരിക്കയ്ക്ക് തൊട്ടുപിറകിലാണ് ഇന്ത്യ. ഇത് ആഗോളതലത്തിലെ വിവര അഭ്യര്‍ഥനയുടെ 19 ശതമാനം വരും. 2021 ജൂലൈ-ഡിസംബര്‍ മാസങ്ങളില്‍ 114 തവണ വിവിധ ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നിര്‍ദേശം നല്‍കിയിരുന്നു. തുര്‍ക്കി (78), റഷ്യ (55), പാകിസ്ഥാന്‍ (48) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.

അതേസമയം ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ബ്ലോക്ക് ചെയ്തത് 1,482 വെബ്സൈറ്റുകളാണെന്ന് സോഫ്റ്റ്വെയര്‍ ഫ്രീഡം ലീഗല്‍ സെന്‍ട്രലിന് ലഭിച്ച വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു.

ബ്ലോക്ക് ചെയ്തവയില്‍ വെബ്പേജുകള്‍, വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ പേജുകള്‍ എന്നിങ്ങനെ എല്ലാതരം യുഎആര്‍എല്ലുകളും ഉള്‍പ്പെടുന്നു. 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ ടി) നിയമത്തിലെ 69 എ വകുപ്പ് പ്രകാരമാണ് ഈ വെബ്സൈറ്റുകള്‍ തടഞ്ഞിരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും സുരക്ഷയുടെയും താല്പര്യം മുന്‍നിര്‍ത്തി സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സിയോടോ ഏതെങ്കിലും ഇടനിലക്കാരനോടോ പൊതുജനങ്ങള്‍ക്കുള്ള വിവരങ്ങളുടെ പ്രവേശനം തടയാന്‍ ആവശ്യപ്പെടാമെന്ന് വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്.

Eng­lish summary;Twitter ban: India first

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.