ട്വിറ്ററിന്റെ സേവനം ഇന്ത്യയില്‍ ഭാഗികമായി തടപ്പെട്ടതായി പരാതി. അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതിയുമായി നിരവധി ഉപയോക്തക്കള്‍ രംഗത്ത് എത്തിയത്. അതേസമയം സാങ്കേതിക തകരാറാണ് തടസത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ട് പുറത്ത് വരുന്നു. ലോഗിന്‍ ചെയ്യാന്‍ വീണ്ടും ശ്രമിക്കാനും ഉടന്‍ തന്നെ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന് ട്വിറ്റര്‍ പേജില്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് പ്രശ്നം സ്ഥിരീകരിച്ചത്. ഏഴ് മണിവരെ ട്വിറ്റര്‍ പണിമുടക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ കഴിഞ്ഞാഴ്ചയാണ് ഏറ്റെടുത്തത്. സ്ഥാപനത്തിലുള്ള നിരവധി പേരെ ഇതിനിടെ മസ്ക് പിരിച്ചു വിടുകയും ചെയ്തു.
English Summary:Twitter goes down in India; Users with complaints
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.