16 June 2024, Sunday

Related news

June 16, 2024
June 15, 2024
June 13, 2024
June 12, 2024
June 11, 2024
June 8, 2024
June 5, 2024
June 1, 2024
May 31, 2024
May 30, 2024

മധ്യപ്രദേശിൽ ബലാത്സംഗ ശ്രമം ചെറുത്ത പെൺകുട്ടിയുടെ കണ്ണിൽ ആസിഡ് ഒഴിച്ചു; രണ്ട് പേർ അറസ്റ്റിൽ

Janayugom Webdesk
ഭോപ്പാൽ
September 23, 2021 4:17 pm

മധ്യപ്രദേശിൽ ബലാത്സംഗ ശ്രമം ചെറുത്ത പെൺകുട്ടിയുടെ കണ്ണിൽ ആസിഡ് ഒഴിച്ച് യുവാക്കൾ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. മധ്യപ്രദേശിലെ പന്ന ജില്ലയിലെ ബരാഹോ ഗ്രാമത്തിൽ താമസിച്ചിരുന്ന ഇരുപതുകാരിയെയാണ് ബുധനാഴ്ച രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ സഹോദരനേയും ഇവർ കൊണ്ടുപോയിരുന്നു. പെൺകുട്ടി ബലാത്സംഗ ശ്രമത്തെ എതിർത്തപ്പോൾ, രണ്ട് പ്രതികളും ചേർന്ന് യുവതിയുടെ കണ്ണിൽ ആസിഡ് ഒഴിക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരനെയും പ്രതികൾ മർദ്ദിച്ചതായും പൊലീസ് പറഞ്ഞു. 

തങ്ങളുടെ ബന്ധുക്കളിൽ ഒരാളെ ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടി സഹായിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
നാട്ടിൽ നിന്നും ഒളിച്ചോടിപ്പോയ തങ്ങളുടെ ബന്ധുവിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നതോടെയാണ് അവരെ രക്ഷപ്പെടാൻ സഹായിച്ച പെൺകുട്ടിയെ തേടി ഇവരെത്തിയതെന്നും പൊലീസ് പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും പൊലീസ് വ്യക്തമാക്കി. 

Eng­lish Sum­ma­ry : two arrest­ed for Drop­ping acid in girls eyes who resist­ed rape attempt 

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.