എൻഫീൽഡ് കമ്പനിയുടെ ഒന്നിലേറെ ഹിമാലയൻ ബൈക്കുകൾ സ്റ്റാർട്ട് ചെയ്യാന്‍ ഒരേ താക്കോലുപയോഗിച്ച് കഴിയുമെന്ന് പരാതി. വാഹനത്തിന്റെ നിർമാണപ്പിഴവാണിതെന്ന് കാണിച്ച് നെല്ലിക്കോട് പുറക്കാടൻ കണ്ടി എ അജയ് സുനിൽ എന്ന ബൈക്കുടമ പരാതി നൽകിയിരിക്കുന്നത്.
കെ എൽ 11 ബി വി സീരിസിലെ ബൈക്കുടമയാണ് അജയ് സുനിൽ. ചേവായൂർ എയുപി സ്‌കൂൾ ഗ്രൗണ്ടിൽ നിർത്തിയ ബൈക്ക് സുഹൃത്തിന്റേതാണെന്നുകരുതി മറ്റൊരാൾ ഓടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചതോടെയാണ് പിഴവ് ശ്രദ്ധയിൽപ്പെട്ടത്.
കോട്ടൂളി സ്വദേശി കെ ടി വിനോദിന്റെ ഉടമസ്ഥതയിലുള്ള കെ എൽ 11 ബി വി ബൈക്കും സ്കൂൾ മൈതാനിയില്‍ അതേസമയം ഉണ്ടായിരുന്നു. ഷോറൂമിൽ പരാതിപ്പെട്ടപ്പോൾ ബൈക്കിന്റെ വീഡിയോ ഹാജരാക്കാൻ ആവശ്യപ്പെടുകയും പിന്നീട് മറ്റൊരു കീ നൽകുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ ഉപഭോക്‌തൃ ഹെൽപ്‌ലൈനിൽ അജയ് സുനില്‍ പരാതി നല്‍കിയത്. എന്നാല്‍ അവിടെ നിന്നും അനുകൂല പ്രതികരണം ലഭിക്കാതായതോടെ ഉപഭോക്‌തൃ സമിതിയെ സമീപിക്കാനൊരുങ്ങുകയാണ് സുനില്‍.
English Summary:Two Himalayan bikes start with one key; A young man has filed a complaint against Royal Enfield
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.