ബൈപോളാർ ഡിസോർഡർ ഉള്ള വ്യക്തിക്ക് ജഡ്ജിയാകാൻ അനുമതി നല്‍കി സുപ്രീംകോടതി. ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് തടസമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടനുസരിച്ചാണ് നടപടി.ജില്ലാ കോടതികളിലൊന്നിൽ ജുഡീഷ്യൽ ഓഫീസറായി ഭവ്യ നൈൻ ചുമതലയേൽക്കുന്നതിനും ജഡ്ജിയെന്ന നിലയിൽ തന്റെ ചുമതലകൾ നിർവഹിക്കുന്നതിനും തടസമില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഡല്‍ഹി ജുഡിഷ്യല്‍ തസ്തികയിലേക്ക് 2018ലാണ് ഉദ്യോഗാര്‍ത്ഥി അപേക്ഷിച്ചത്. ശാരീരിക വൈകല്യം ഉള്ളവര്‍ക്ക് റിസര്‍വ് ചെയ്ത സീറ്റിലേക്കായിരുന്നു അപേക്ഷിച്ചത്. രോഗമുള്ളതിനാല്‍ ചുമതലകൾ ഫലപ്രദമായി നിർവഹിക്കാൻ കഴിയില്ലെന്ന കാരണം പറഞ്ഞ് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം 2019 മെയ് മാസത്തിൽ ഡൽഹി ഹൈക്കോടതി ഭരണകൂടം നിരസിച്ചിരുന്നു.
ENGLISH SUMMARY; Supreme Court has allowed a person with bipolar disorder to become a judge
YOU MAY ALSO LIKE THIS VIDEO;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.