16 June 2024, Sunday

Related news

June 16, 2024
June 15, 2024
June 13, 2024
June 12, 2024
June 11, 2024
June 8, 2024
June 5, 2024
June 1, 2024
May 31, 2024
May 30, 2024

ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്ത കേസില്‍ രണ്ട് യുവതികള്‍ പിടിയില്‍

Janayugom Webdesk
മുംബൈ
January 3, 2022 11:06 am

പുതുവര്‍ഷാഘോഷങ്ങള്‍ക്കായി മയക്കുമരുന്ന് വിതരണം ചെയ്ത സംഭവത്തില്‍ രണ്ട് യുവതികള്‍ പിടിയിലായി. ഗോവയിലെ സിയോലിമില്‍ നിന്നാണ് നിരോധിത ഉല്പന്നങ്ങളുമായി ഇവര്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായിരിക്കുന്നത്. മുംബൈ, ഗോവ സംസ്ഥാനങ്ങളുടെ എന്‍സിബിയാണ് ഇരുവരെയും പിടികൂടിയത്.

1.030 കിലോ വരുന്ന കഞ്ചാവ്, 49 ടാബ്‌ലെറ്റ്, 25 ഗ്രാം ആംഫെറ്റമീന്‍, 2.2 ഗ്രാം കൊക്കെയ്ന്‍, 1 ഗ്രാം എംഡിഎംഎ, ഒരു വാഹനം എന്നിവ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

നൈജീരിയന്‍ സ്വദേശിയായ സ്ത്രീയുടെ ഏജന്റാണ് ഇവരെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു.

ഇരുവരെയും റിമാന്‍ഡില്‍ വിട്ടു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

 

Eng­lish Sum­ma­ry: Two women arrest­ed for dis­trib­ut­ing drugs for New Year celebrations

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.