ജമ്മുകശ്മിരിലെ പുൽവാമ ജില്ലയിൽ നടന്ന ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തതിന് അറസ്റ്റിലായ ‘കശ്മീർ വാല’ വാർത്ത പോർട്ടൽ എഡിറ്റർ ഫഹദ് ഷാക്ക് 658 ദിവസത്തെ ജയിൽവാസത്തിനുശേഷം വീട്ടിലെത്തി. രണ്ട് വര്‍ഷത്തോളം ജയിലിലായിരുന്ന 31 കാരനായ ഷാ വീട്ടില്‍ തിരികെയെത്തിയതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. നവംബര്‍ 18നാണ് ജമ്മുകശ്മീർ-ലഡാക്ക് ഹൈക്കോടതി ഷായ്ക്ക് ജാമ്യം അനുവദിച്ചത്.
തീവ്രവാദ ഗൂഢാലോചന ഉൾപ്പെടെ ചുമത്തിയ വിവിധ കുറ്റങ്ങൾ റദ്ദാക്കുകയും ചെയ്തു. എന്നാൽ, യുഎപിഎ 13ാം വകുപ്പുപ്രകാരം നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചു, അനധികൃതമായി വിദേശ ഫണ്ട് സ്വീകരിച്ചു എന്നീ ആരോപണങ്ങളിൽ വിചാരണ നേരിടണം.
ജസ്റ്റിസുമാരായ ശ്രീധരൻ, എംഎൽ മൻഹാസ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2022 ഫെബ്രുവരിയിലാണ് ഫഹദ് ഷാ അറസ്റ്റിലായത്. പൊതുസുരക്ഷ നിയമം (പിഎസ്എ) പ്രകാരം ഷായെ പിന്നീട് തടങ്കലിൽ ആക്കിയെങ്കിലും കഴിഞ്ഞ ഏപ്രിലിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
English Summary: Two-year jail term ends: ‘Kashmir Wala’ editor Fahad Shah, who was out on bail, returns home
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.