15 June 2025, Sunday
KSFE Galaxy Chits Banner 2

Related news

May 22, 2025
May 21, 2025
May 20, 2025
May 14, 2025
May 10, 2025
May 4, 2025
April 30, 2025
April 30, 2025
April 22, 2025
April 21, 2025

യുഎപിഎ കേസുകളെ ചോദ്യം ചെയ്യുന്ന മുഴുവന്‍ ഹര്‍ജികളും പിന്‍വലിച്ച് സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
February 16, 2024 12:26 pm

നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തെ (യുഎപിഎ) ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ തള്ളാന്‍ അനുമതി നല്‍കി സുപ്രീംകോടതി.സംസ്ഥാനത്തുണ്ടായ ആക്രമണത്തില്‍ നിലനിന്നിരുന്ന വര്‍ഗീയതയെ കുറിച്ചുള്ള 2021ലെ ഒരു ട്വീറ്റുമായി ബന്ധപ്പെട്ട് ത്രിപുര പൊലീസ് യുഎപിഎ പ്രകാരം രജിസറ്റര്‍ ചെയ്ത എഫ്ഐആറിനെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനും, രണ്ട് അഭിഭാഷകരും നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത് .

ഇതേ വിഷയത്തില്‍ ഫയല്‍ ചെയ്യപ്പെട്ട മുഴുവന്‍ ഹര്‍ജികളും പിന്‍വലിച്ചതായി ജസ്റ്റിസ് ബേല എംത്രിവേദി പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം നേരിട്ട് സമര്‍പ്പിക്കുന്ന ഇത്തരം ഹരജികള്‍ തങ്ങള്‍ പരിഗണിക്കുകയോ അതില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്യാറില്ലെന്നും എം ത്രിവേദി കൂട്ടിച്ചേര്‍ത്തു. അതേസമയം ഹരജിക്കാരോട് ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. 

നിലവിലുള്ള ഇടക്കാല ഉത്തരവ്നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും രണ്ടാഴ്ചത്തേക്ക് വിഷയത്തില്‍ നിര്‍ബന്ധിത നടപടിയൊന്നും സ്വീകരിക്കരുതെന്ന് ത്രിപുര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്നും ജസ്റ്റിസ് പങ്കജ് മിത്തല്‍ വ്യക്തമാക്കി.നിയമപ്രകാരം അനുവദനീയമായ രീതിയില്‍ കോടതിക്ക് മുമ്പാകെ കൃത്യമായ വിഷയങ്ങള്‍ ഫയല്‍ ചെയ്യാന്‍ ഹരജിക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.വീഡിയോ കോണ്‍ഫറന്‍സിങ് വഴി കേസില്‍ ഹാജരാകാന്‍ സാധിക്കുമോ എന്നതില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതി ആണെന്നും എല്ലാ വിഷയവും സൂക്ഷമമായി നിരീക്ഷിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും കോടതി അറിയിച്ചു.

ത്രിപുരയിലെ വര്‍ഗീയ കലാപത്തിനിടെ ആരാധനാലയങ്ങള്‍ തകര്‍ത്തത് ചിത്രീകരിക്കുന്ന പ്രകോപനപരമായ ട്വീറ്റുകള്‍ക്ക് എതിരെയാണ് പൊലീസ് യുഎപിഎ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.ഹര്‍ജിക്കാര്‍ക്കെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന് സുപ്രീം കോടതി ത്രിപുര പൊലീസിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Eng­lish Summary:
Supreme Court with­draws all peti­tions ques­tion­ing UAPA cases

You may also like this video:

Kerala State - Students Savings Scheme

TOP NEWS

June 14, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.