25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 19, 2025
March 17, 2025
February 20, 2025
February 14, 2025
January 31, 2025
January 2, 2025
December 23, 2024
October 15, 2024
August 7, 2024
July 19, 2024

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീലസന്ദേശം അയച്ച രണ്ട് യുവാക്കൾ അറസ്റ്റില്‍

Janayugom Webdesk
November 12, 2021 9:21 am

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീലസന്ദേശം അയച്ച രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. കടകംപള്ളി ലക്ഷംവീട്ടില്‍ അഖില്‍ (22), മുട്ടത്തറ ശിവകൃപ വീട്ടില്‍ സുജിത്ത് (29) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റു ചെയ്തത്.

ഒരുവാതില്‍ക്കോട്ട സ്വദേശിനിയായ പെണ്‍കുട്ടിയുമായി വാട്ട്സാപ്, ഇന്‍സ്റ്റഗ്രാം എന്നിവ വഴി പരിചയപ്പെട്ട പ്രതികള്‍ നിരന്തരം അശ്ലീലസന്ദേശങ്ങള്‍ അയയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവരികയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പേട്ട പൊലീസില്‍ പരാതി നല്‍കി.ഒളിവില്‍പ്പോയ പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ പേട്ട എസ്.എച്ച്.ഒ. റിയാസ് രാജ, എസ്.ഐ.മാരായ രതീഷ്, സുനില്‍, സി.പി.ഒ.മാരായ രാജാറാം, ഷമി, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.
eng­lish summary;Two youths have been arrest­ed for send­ing obscene mes­sages to a minor girl in Thiruvananthapuram
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.