യുഎപിഎ ചുമത്തിയതിനെതിരെ ന്യൂസ് ക്ലിക്ക് എഡിറ്ററും സ്ഥാപകനുമായ പ്രബീർ പുര്‍കായസ്തയും എച്ച്ആർ മേധാവി അമിത് ചക്രവർത്തിയും സുപ്രീം കോടതിയില്‍. ചൈനീസ് പ്രചരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന് ആരോപിച്ചാണ് ഡൽഹി പൊലീസ് ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. കേസിൽ ഇടപെടാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതോടെ സുപ്രീം കോടതിയിലെത്തുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുക. പുര്‍കായസ്തയ്ക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി.
English Summary: UAPA: News Click Supreme Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.