23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
November 14, 2024
November 12, 2024
November 12, 2024
November 9, 2024
October 29, 2024
October 18, 2024
October 14, 2024
October 7, 2024
October 6, 2024

ഉദയ്പുര്‍ കൊലപാതകം പാക് ഭീകരബന്ധമെന്ന് പൊലീസ്; കേസ് എന്‍ഐഎ ഏറ്റെടുത്തു


അഞ്ചുപേര്‍ കൂടി അറസ്റ്റില്‍; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി
Janayugom Webdesk
June 29, 2022 10:13 pm

രാജസ്ഥാനിലെ ഉദയ്പുരില്‍ ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചുവെന്നാരോപിച്ച് തയ്യല്‍ തൊഴിലാളിയെ തലയറുത്തുകൊന്ന പ്രതികളില്‍ ഒരാള്‍ക്ക് പാകിസ്ഥാന്‍ ഭീകരസംഘടനകളുമായി ബന്ധമെന്ന് പൊലീസ്. മുഹമ്മദ് റിയാസ് അന്‍സാരി, ഗുലാം ഗൗസ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് 40കാരനായ കനയ്യ ലാലിനെ തലയറുത്ത് കൊന്നത്. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും ഇന്റര്‍നെറ്റിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. കേസില്‍ ഇതുവരെ ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

മുഹമ്മദ് റിയാസിന് പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാവത് ഇ ഇസ്‌ലാം എന്ന ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഗുലാം ഗൗസ് മുഹമ്മദ് 2014ല്‍ കറാച്ചി സന്ദര്‍ശനം നടത്തിയിരുന്നു. കനയ്യ ലാലിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് ഇവര്‍ ഐഎസ് ഭീകരവാദികളുടെ നിരവധി വീഡിയോകള്‍ കണ്ടിരുന്നു. പാകിസ്ഥാനിലേക്ക് നിരവധി ഫോണ്‍വിളികളും നടത്തിയിരുന്നു. മറ്റൊരു പ്രതി രണ്ട് തവണ നേപ്പാള്‍ സന്ദര്‍ശനം നടത്തിയിരുന്നു. നിരവധി ഭീകരവാദ സംഘടനകളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി കനയ്യ ലാലിന്റെ തയ്യല്‍ കട അടഞ്ഞു കിടക്കുകയായിരുന്നു. കടതുറന്ന ദിവസം തന്നെയാണ് കനയ്യയെ ഇവര്‍ കൊലപ്പെടുത്തിയത്. ഒരാള്‍ കൃത്യം നടത്തുകയും മറ്റൊരാള്‍ വീഡിയോ പകര്‍ത്തുകയുമായിരുന്നു.

ഈ മാസം 17ന് റിയാസ് സമൂഹ മാധ്യമങ്ങളിലൂടെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. അടുത്തുതന്നെ ഒരു കൃത്യം നടത്തുമെന്നും അതിന്റെ വീഡിയോ വൈറലാകുമെന്നും അന്ന് റിയാസ് പറഞ്ഞിരുന്നു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു. കൊല്ലപ്പെട്ട കനയ്യ ലാലിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 31 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കൃത്യം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ റിയാസിനെയും ഗൗസ് മുഹമ്മദിനെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കൊലപാതകത്തിനു പിന്നാലെ ഉദയ്പുരില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. നിരവധി പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ വലിയ കൂട്ടം ചേരലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുമെന്നും അന്താരാഷ്ട്ര ബന്ധം അന്വേഷിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

Eng­lish Summary:Udaipur mur­der: Pak­istan ter­ror link
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.