രണ്ട് വർഷത്തെ വര്‍ക്ക് ഫ്രം ഹോമിന് താല്‍ക്കാലിക വിരാമമിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സെക്രട്ടേറിയറ്റ് സന്ദര്‍ശിച്ചു. കോവിഡ് മഹാമാരിയും ആരോഗ്യപ്രശ്നങ്ങളും കാരണം കഴിഞ്ഞ 28 മാസമായി ഔദ്യോഗിക വസതിയിലിരുന്നാണ് ഉദ്ധവ് താക്കറെ ഭരണം നടത്തിയിരുന്നത്. ഇതിനെ പരിഹസിച്ചുകൊണ്ട് ബിജെപി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിൻവലിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.
സെക്രട്ടേറിയറ്റിന് സമീപമുള്ള രാജാവ് ഛത്രപതി ശിവജിയുടെയും ഡോ. ബാബാസാഹേബ് അംബേദ്കറിന്റെയും ഛായാചിത്രങ്ങൾക്ക് മുന്നിൽ പുഷ്പങ്ങൾ അർപ്പിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി സംവദിക്കുകയും ചെയ്തു. കോവിഡ് വര്‍ധിച്ചതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ വര്‍ക്ക് ഫ്രം ഹോം സ്വീകരിക്കുന്നത്. അതിന് ശേഷം അദ്ദേഹം രണ്ട് വർഷത്തോളം സെക്രട്ടേറിയറ്റില്‍ പ്രവേശിച്ചിരുന്നില്ല.
English summary; Uddhav Thackeray completes two years of work from home
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.