22 January 2026, Thursday

Related news

December 24, 2025
October 27, 2024
January 21, 2024
January 21, 2024
January 18, 2024
January 13, 2024
January 11, 2024
January 1, 2024
December 27, 2023
December 26, 2023

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ കലാപത്തിന് സാധ്യതയെന്ന് ഉദ്ധവ് താക്കറെ

Janayugom Webdesk
ന്യൂഡല്‍ഹി
September 13, 2023 10:44 am

യുപിയിലെ അയോധ്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനു പിന്നാലെ കലാപത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുന്‍മുഖ്യന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ.

അക്രമത്തിനുള്ള ഗൂഢാലോചന നടക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗോധ്രയിലേതിന് സമാനമായ സംഭവത്തിലുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. ആക്രമണം നടന്നേക്കാം. ചില കോളനികളില്‍ അവര്‍ ബസുകള്‍ കത്തിക്കും കല്ലെറിയും കൂട്ടക്കൊലകള്‍ സംഭവിക്കും രാജ്യം വീണ്ടും കലാപാഗ്നിയില്‍ എരിയും. ആ അഗ്നിയില്‍ അവര്‍ തങ്ങളുടെ രാഷ്ട്രീയത്തിന്റെ അപ്പങ്ങള്‍ ചുട്ടെടുക്കും താക്കറെ, താക്കറെ പറയുന്നു. 

2002 ല്‍ ഗുജറാത്തിലെ ഗോധ്ര റെയില്‍വേ സ്‌റ്റേഷനില്‍ സബര്‍മതി എക്‌സ്പ്രസിന്റെ എതാനും കോച്ചുകള്‍ ഒരു സംഘം അഗ്നിക്കിരയാക്കിയ ദുരന്തത്തില്‍ 58 പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യമൊട്ടാകെ നടുക്കമുണ്ടാക്കിയ സംഭവമായിരുന്നു അത്. പിന്നാലെ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. സംഭവത്തിന് ഒമ്പത് വര്‍ഷത്തിന് ശേഷം 31 പേരെ പ്രാദേശിക കോടതി ശിക്ഷിച്ചു. പ്രതിപ്പട്ടികയിലെ 63 പേരെ കോടതി വെറുതെ വിട്ടിരുന്നു.

Eng­lish Sum­ma­ry: Uddhav Thack­er­ay says there is a pos­si­bil­i­ty of riots after the inau­gu­ra­tion of the Ram temple

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.