February 3, 2023 Friday

Related news

February 3, 2023
February 1, 2023
February 1, 2023
January 31, 2023
January 31, 2023
January 31, 2023
January 30, 2023
January 30, 2023
January 30, 2023
January 30, 2023

ആര്‍ എസ് എസ് ചട്ടുകമായ ഗവര്‍ണര്‍ക്ക് താക്കീതായി ഉജ്ജ്വല ബഹുജനറാലി

Janayugom Webdesk
കോഴിക്കോട്
November 15, 2022 10:31 pm

കേരളത്തിന്റെ വികസനത്തെയും ഉന്നത വിദ്യാഭ്യാസ മേഖലയെയും തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും കേരള ഗവർണറുടെയും നീക്കത്തിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ കോഴിക്കോട് ഉജ്ജ്വല ബഹുജന റാലി. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന റാലിയിൽ ആയിരങ്ങള്‍ അണിനിരന്നു. പ്രതിഷേധ റാലി മുൻ മന്ത്രിയും എൽ ജെ ഡി നേതാവുമായ കെ പി മോഹനൻ എം എൽഎ ഉദ്ഘാടനം ചെയ്തു. സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ അധ്യക്ഷത വഹിച്ചു. 

കേരളത്തിലെ ജനകീയ സർക്കാരിനെ ഇല്ലാതാക്കാനാണ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര ഭരണകൂടം പരിശ്രമിക്കുന്നതെന്ന് കെ പി മോഹനന്‍ പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കുകയാണ് ഗവർണറുടെ ഉത്തരവാദിത്തം. എന്നാൽ അതിനെതിരെ പ്രവർത്തിച്ചാൽ ജനങ്ങൾ കയ്യും കെട്ടി നോക്കി നിൽക്കില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും മികച്ച പ്രവർത്തനമാണ് എല്‍ഡിഎഫ് സർക്കാർ നടപ്പിലാക്കുന്നത്. ഗവർണർ നിയമിച്ച വൈസ് ചാൻസലർമാർ മോശക്കാരാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഗവർണർക്ക് തന്നെയാണ്. ജനങ്ങളാണ് പരമാധികാരി എന്ന് ഗവർണർ മറക്കുകയാണ്. ചാൻസലർ പദവി ഗവർണർ ദുരുപയോഗം ചെയ്യുകയാണ്. ഗവര്‍ണര്‍ ഊരിയവാൾ അദ്ദേഹത്തിനുനേരെത്തന്നെ തിരിച്ചു വരികയാണ്. ആരിഫ് മുഹമ്മദ്ഖാന്‍ ഗവർണർ എന്ന പദവിക്കുതന്നെ അപമാനമാണെന്നും കെ പി മോഹനന്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ കൈപ്പിടിയിൽ ഒതുക്കുക എന്ന ആർഎസ്എസ് അജണ്ടയാണ് കേരള ഗവർണർ നടപ്പിലാക്കുന്നതെന്ന് റാലിയില്‍ സംസാരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പറഞ്ഞു. ആർഎസ്എസിന്റെ ഏറാന്‍ മൂളികളായ വൈസ് ചാൻസലന്മാഎൽഡിഎഫ് നേതൃത്വത്തിൽ കോഴിക്കോട് ഉജ്ജ്വല ബഹുജന റാലി. രെ കെട്ടിയിറക്കുന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ വർഗീയ വൽക്കരിക്കുക എന്ന അജണ്ടയാണ് കേന്ദ്ര ഭരണകൂടം നടപ്പിലാക്കുന്നത്. ആർഎസ്എസ് എഴുതിക്കൊടുക്കുന്നഎൽഡിഎഫ് നേതൃത്വത്തിൽ കോഴിക്കോട് ഉജ്ജ്വല ബഹുജന റാലി. താണ് ഗവര്‍ണറുടെ അഭിപ്രായം. ഗവർണർക്ക് പ്രത്യേക അധികാരം ഒന്നും ഇല്ല. ഭരണഘടനാപരമായ ചില ചുമതലകൾ മാത്രമാണുള്ളത്. അതിനപ്പുറമുള്ള ഒരു പ്രവർത്തനവും അദ്ദേഹത്തിന് പാടില്ല. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആർഎസ്എസ് രാഷ്ട്രീയത്തോടാണ് എൽഡിഎഫ് വിയോജിക്കുന്നത്. വ്യത്യസ്തമായ രാഷ്ട്രീയ വീക്ഷണങ്ങൾ വെച്ചുപുലർത്തുന്നവർ പോലും ഗവർണറുടെ നിലപാടിനെതിരെ രംഗത്ത് വരികയാണ്. അക്കാദമിക് രംഗത്തും ഗവർണറുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്. ഇടതുപക്ഷ സർക്കാരിന്റെ പരിശ്രമത്തിലൂടെ നമ്മുടെ സർവകലാശാലകളെ ദേശീയ റാങ്കിങ്ങിൽ ഏറ്റവും മുൻപന്തിയിൽ എത്തിക്കാന്‍ കഴിഞ്ഞു. വൈസ് ചാന്‍സര്‍മാര്‍ രാജിവെക്കണമെന്ന് കത്തയച്ചതിലൂടെ ഗവർണർ അപഹാസ്യനാവുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ മാനസിക നിലയെ കുറിച്ച് പോലും ചിലർ സംശയം ഉന്നയിക്കുകയാണ്. ആര്‍എസ്എസ്സിന് കുഴലൂത്ത് നടത്തുന്ന കെപിസിസി പ്രസിഡന്റ് പോലും ബിജെപിയിലേക്ക് പോകാൻ തയ്യാറെടുക്കുകയാണെന്നും എം സ്വരാജ് പരിഹസിച്ചു.

സി പി ഐ ദേശീയ കൺട്രോൾ കമ്മീഷൻ സെക്രട്ടറി സത്യൻ മൊകേരി, സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ, ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, എല്‍ഡിഎഫ് നേതാക്കളായ അഡ്വ. പി എം സുരേഷ്ബാബു, കെ ലോഹ്യ, ബാബു ഗോപിനാഥ്, എൻ കെ അബ്ദുൽ അസീസ്, സി എച്ച് ഹമീദ് മാസ്റ്റർ, സാലിഹ് കൂടത്തായി, അഡ്വ. ബാബു ബനഡിക്ട്, ടി എം ജോസഫ് എന്നിവര്‍ സംസാരിച്ചു. ടി പി രാമകൃഷ്ണന്‍ എംഎല്‍എ, എ പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എൽ ഡി എഫ്‌ ജില്ലാ കൺവീനർ മുക്കം മുഹമ്മദ് സ്വാഗതം പറഞ്ഞു.

Eng­lish Sum­ma­ry: pub­lic ral­ly as a warn­ing to the governor

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.