27 July 2024, Saturday
KSFE Galaxy Chits Banner 2

ഉക്രെയ്ന്‍ രക്ഷാദൗത്യം; കാലതാമസം നേരിട്ടുവെന്ന് സമ്മതിച്ച് കേന്ദ്രം; ഒഴിപ്പിച്ചത് 22,500 പേരെ

Janayugom Webdesk
ന്യൂഡല്‍ഹി
March 15, 2022 8:06 pm

റഷ്യന്‍ സൈനിക നടപടിയെ തുടര്‍ന്ന് ഉക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപെടുത്തുന്നതില്‍ കാലതാമസം നേരിട്ടുവെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. ഉക്രേനിയന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ആശയക്കുഴപ്പങ്ങളാണ് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നത് വൈകാന്‍ കാരണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ഉക്രെയ്നില്‍ നിന്ന് ഏകദേശം 22,500 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരികെ എത്തിച്ചുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍വകലാശാലകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുവെന്നും ഉക്രെയിനിലെ രാഷ്ട്രീയ നിലപാടുകളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതുമാണ് രക്ഷാദൗത്യം വൈകാനുള്ള കാരണമായി വിദേശകാര്യമന്ത്രി പറഞ്ഞത്. സൈനിക നടപടികള്‍ സംബന്ധിച്ച് ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്നും വിദ്യാര്‍ത്ഥികളെ യുദ്ധഭൂമിയില്‍ നിന്ന് രക്ഷപെടുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.
76 സിവിലിയൻ വിമാനങ്ങൾ ഉൾപ്പെടെ 90 വിമാനങ്ങൾ ഓപറേഷൻ ഗംഗയിൽ പങ്കെടുത്തു. ഇന്ത്യ നിലകൊണ്ടത് സമാധാനത്തിന് വേണ്ടിയെന്ന് എസ് ജയശങ്കർ പറഞ്ഞു. വിദ്യാർത്ഥികളുടെ ഭാവി സംബന്ധിച്ച കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Eng­lish sum­ma­ry; Ukraine res­cue mis­sion; Cen­ter admits delay

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.