22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 13, 2024
November 11, 2024
October 19, 2024
October 5, 2024
August 15, 2024
July 20, 2024
May 12, 2024
March 18, 2024
March 14, 2024
February 17, 2024

രാജ്യത്ത് 12 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഉക്രെയ്‍ന്‍

Janayugom Webdesk
കീവ്
March 27, 2022 10:02 pm

റഷ്യന്‍ സെെനിക നടപടി ആരംഭിച്ചതിനു ശേഷം ഉക്രെയ്‍നില്‍ 12 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഉക്രെയ്‍ന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഐറിന വെനെഡിക്ടോവ. 10 മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രീ-ട്രയൽ ഇൻവെസ്റ്റിഗേഷൻസിന്റെ ഏകീകൃത രജിസ്റ്ററിൽ കുറഞ്ഞത് 56 മാധ്യമ പ്രവർത്തകർക്കെതിരെ റഷ്യ ആക്രമണം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതായും അവരിൽ 15 പേർ മറ്റ് രാജ്യങ്ങളിലെ പൗരന്മാരാണെന്നും വെനെഡിക്ടോവ പറഞ്ഞു. 15 പേരില്‍ രണ്ട് പേര്‍ വീതം യുകെ, ചെക്ക് റിപ്പബ്ലിക്ക്, ഡെന്‍മാര്‍ക്ക്, യുഎസ്, യുഎഇ എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ സ്വിസ്റ്റര്‍ലന്‍ഡില്‍ നിന്നുമാണുള്ളത്. 

ചെര്‍ണീവില്‍ നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളെ ചിത്രീകരിക്കുന്നതിനിടെ ഉക്രെയ്‍നിയന്‍ വണ്‍ പ്ലസ് വണ്‍, ടർക്കിഷ് ടിആർടി വേൾഡ് ടിവി ചാനല്‍ സംഘങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായി. റിപ്പോര്‍ട്ടര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ആക്രമണം നടത്തിയതിന് റഷ്യന്‍ സെെന്യത്തിനെതിരെ അന്വേഷണം ആരംഭിച്ചതായും വെനെഡിക്ടോവ അറിയിച്ചു. ടിവി ടവറുകൾ, ടിവി, റേഡിയോ കമ്പനികൾക്ക് നേരെ ആക്രമണം നടത്തിയതിന് റഷ്യന്‍ സെെന്യത്തിനെതിരെ ലോ എൻഫോഴ്‌സ്‌മെന്റ് കുറഞ്ഞത് ഏഴ് കേസുകളെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് മീഡിയയുടെ സഹകരണത്തോടെ മാധ്യമ പ്രവർത്തകർക്കെതിരായ കുറ്റകൃത്യങ്ങൾ പ്രോസിക്യൂട്ടറുടെ ഓഫീസ് നിരീക്ഷിച്ചു വരികയാണെന്നും വെനെഡിക്ടോവ കൂട്ടിച്ചേർത്തു. പ്രാഥമിക നിരീക്ഷണത്തില്‍, പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചതു മുതൽ ഉക്രെയ്‍നിൽ മാധ്യമപ്രവർത്തകർക്കും മാധ്യമങ്ങൾക്കും എതിരായി 148 നിയമവിരുദ്ധ നടപടികൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 

Eng­lish Summary:Ukraine says 12 jour­nal­ists have been killed in the country
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.