രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഏകീകൃത സിവില്‍ കോഡ് വിശ്വാസങ്ങളെ ഏകീകരിക്കാനല്ല,നീതിയെ ഏകീകരിക്കാനാണ്.ഹൈക്കോടതി തന്നെ വിമര്‍ശിച്ചിട്ടില്ലെന്നും,വിമര്‍ശിച്ചുവെന്നത് മാധ്യമസൃഷ്ടിയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ പറഞു.
സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്കു നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ അന്തിമ തീരുമാനം കോടതി ഉത്തരവിന് ശേഷമെന്ന് ഗവര്‍ണര്‍ആരിഫ് മുഹമ്മദ്ഖാന്‍. നോട്ടീസുമായി ബന്ധപ്പെട്ട നടപടികള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് സര്‍വകലാശാലകളില്‍ഏകപക്ഷീയമായി നിലപെടുക്കാനാകില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന് വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് യാതൊരു പങ്കുമില്ല എന്നാണ് പശ്ചിമ ബംഗാളില്‍ ചാന്‍സലറുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി പറഞ്ഞത്
പിന്നെങ്ങനെയാണ് അവര്‍ക്ക് ചാന്‍സലറുടെ നിയമനത്തില്‍ ഇടപെടാനാകുക ഗവര്‍ണര്‍ ചോദിച്ചു. ചാന്‍സലര്‍ക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്, ഹൈക്കോടതി വിമര്‍ശിച്ചിട്ടില്ലെന്നായിരുന്നു ഗവര്‍ണറുടെ മറുപടി
English Summary:
Unified Civil Code should be implemented in the country: Arif Muhammad Khan
YOU may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.