10 July 2025, Thursday
KSFE Galaxy Chits Banner 2

Related news

July 8, 2025
July 7, 2025
July 6, 2025
July 4, 2025
July 3, 2025
June 30, 2025
June 16, 2025
June 14, 2025
June 9, 2025
June 8, 2025

ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്ക് പ്രത്യേക ദൗത്യസംഘം: ആരോഗ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
January 5, 2023 10:00 pm

സംസ്ഥാന തലത്തിൽ അപ്രതീക്ഷിത പരിശോധനകൾക്കായി പ്രത്യേക സ്റ്റേറ്റ് ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ഏത് ഭാഗത്തും ഈ ടാസ്ക് ഫോഴ്സിന് പരിശോധന നടത്താനാകും. അതത് പ്രദേശത്തെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഈ ടീമിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. ഫുഡ് സേഫ്റ്റി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡിന് ശേഷം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികൾ ശക്തമാക്കിയതായി യോഗം വിലയിരുത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒരു വർഷമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവർത്തനങ്ങളാണ് നടത്തിയത്. 2019 ൽ 18,845 പരിശോധനകളും 2020ൽ 23,892 പരിശോധനകളും 2021ൽ 21,225 പരിശോധനകളുമാണ് ജൂലൈ മുതൽ ഡിസംബർ വരേയുള്ള കാലയളവിൽ നടത്തിയത്. എന്നാൽ കഴിഞ്ഞ ആറ് മാസത്തിനകം അര ലക്ഷത്തോളം പരിശോധനകളാണ് നടത്തിയത്. 2019 ൽ 45 കടകളും 2020ൽ 39 കടകളും 2021ൽ 61 കടകളും അടപ്പിച്ചപ്പോൾ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 149 സ്ഥാപനങ്ങളും അടപ്പിച്ചു.

സംസ്ഥാനത്ത് ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ലൈസൻസ് റദ്ദാക്കപ്പെട്ടാൽ അത് കമ്മിഷണർ കണ്ട് മാത്രമേ പുനഃസ്ഥാപിക്കുന്നതിന് അനുമതി നൽകാൻ പാടുള്ളൂ. പരിശോധനകളും പ്രോസിക്യൂഷൻ നടപടികളും ഭയരഹിതമായി നടത്തണം. പരിശോധനകൾ കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കണം. ശരിയായ രീതിയിൽ ജോലി ചെയ്യുന്ന എല്ലാ ജിവനക്കാർക്കും സർക്കാരിന്റെ പരിരക്ഷയുണ്ടാകും. നിയമം ദുരുപയോഗം ചെയ്യരുതെന്നും മുൻകൂട്ടിയറിയാക്കാതെ പരിശോധനകൾ ഉറപ്പാക്കാനും പൊലീസ് സംരക്ഷണം ആവശ്യമെങ്കിൽ തേടാനും യോഗത്തിൽ നിർദ്ദേശിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർമാർ മുതൽ കമ്മിഷണർ വരുയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

545 സ്ഥാപനങ്ങളിൽ പരിശോധന: 32 എണ്ണം അടപ്പിച്ചു

സംസ്ഥാന വ്യാപകമായി ഇന്നലെ 545 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വൃത്തിഹീനമായി പ്രവർത്തിച്ച 14 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 18 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 32 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വെപ്പിച്ചതായും മന്ത്രി അറിയിച്ചു. 177 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ശക്തമായ പരിശോധന തുടരുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary;Unlicensed estab­lish­ments will not be allowed to oper­ate: Health Minister
You may also like this video

Kerala State - Students Savings Scheme

TOP NEWS

July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.