യുപി നിയമസഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഇന്ന് ആറാം ഘട്ടം പോളിങ്. ഗോരഖ്പുർ, അംബേദ്കർ നഗർ, ബല്ലിയ, ബൽറാംപുർ, ബസ്തി, ദിയോറിയ, കുശിനഗർ, മഹാരാജ്ഗഞ്ച്, സന്ത് കബീർ നഗർ, സിദ്ധാർത്ഥനഗർ എന്നിങ്ങനെ പത്ത് ജില്ലകളിലെ 57 സീറ്റുകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 11 എണ്ണം സംവരണ മണ്ഡലങ്ങളാണ്. 676 മത്സരാർത്ഥികളിൽ അഞ്ചു പേർ സിറ്റിങ് മന്ത്രിമാരാണ്. മുഖ്യമന്ത്രി ആദിത്യനാഥ്, മന്ത്രിമാരായ സൂര്യ പ്രതാപ് ഷാഹി, സതീഷ് ചന്ദ്ര ദ്വിവേദി, പ്രതാപ് സിങ്, ശ്രീറാം ചൗഹാൻ, ജയ് പ്രകാശ് നിഷാദ് എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖർ. ആദിത്യനാഥ് മത്സരിക്കുന്ന ഗോരഖ്പുർ ആണ് ഇതിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലം.
കഴിഞ്ഞ 31 വർഷമായി ബിജെപിയുടെ കോട്ടയാണ് ഗോരഖ്പുർ സദർ. ബിജെപി മുൻ ഉപാധ്യക്ഷൻ കൂടിയായിരുന്ന അന്തരിച്ച ഉപേന്ദ്ര ദത്ത് ശുക്ലയുടെ ഭാര്യ ശുഭാവതി ശുക്ലയെയാണ് ഇത്തവണ ആദിത്യനാഥിനെതിരെ സമാജ്‍വാദി പാർട്ടി മത്സരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയം. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്, ബിഎസ്‍പിയുടെ ഖ്വാജ ഷംസുദ്ദീൻ, കോൺഗ്രസിന്റെ ചേത്ന പാണ്ഡെ എന്നിവരും മത്സരരംഗത്തുണ്ട്. ആകെയുള്ള 403 മണ്ഡലങ്ങളിൽ 292 സീറ്റുകളിലാണ് വോട്ടെടുപ്പ് പൂർത്തിയായത്. ഏഴിന് ഏഴാം ഘട്ടത്തിൽ അവശേഷിക്കുന്ന 54 സീറ്റില്‍ വോട്ടെടുപ്പ് നടക്കും.
English summary; UP Assembly elections; Today is the sixth phase in UP
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.