19 April 2024, Friday

Related news

April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 17, 2024
April 17, 2024
April 17, 2024

യുപി നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിക്ക് നഷ്ടമായത് 60സീറ്റുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 16, 2022 12:16 pm

ഉത്തർപ്രദേശിൽ ഉജ്വല വിജയം എന്ന് ബി ജെ പി നേതൃത്വം ആവർത്തിക്കുമ്പോഴും 2017 ലെ സീറ്റിൽ നിന്ന് വലിയ നഷ്ടം തന്നെ ഇക്കുറി പാർട്ടിക്ക് സംഭവിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ ഡി എ സഖ്യത്തിന് ലഭിച്ചത് 325 സീറ്റുകളായിരുന്നു, ബി ജെ പിക്ക് തനിച്ച് 312 സീറ്റുകളും. എന്നാൽ ഇക്കുറി ഇത് 273 ആയാണ് കുറഞ്ഞത്, ബി ജെ പിയുടെ സീറ്റുകൾ 255 ആയി

66 സീറ്റുകളുടെ വ്യത്യാസമാണ് കഴിഞ്ഞ തവണത്തേത്തിൽ നിന്നും എൻ ഡി എ സഖ്യത്തിന് കുറഞ്ഞത്. 300 ന് മുകളിൽ സീറ്റുകൾ പാർട്ടിക്ക് ലഭിക്കുമെന്നാണ് പ്രചരണത്തിന്റെ ഓരോ ഘട്ടത്തിലും മോഡിയും അമിത് ഷായും യോഗി ആദിത്യനാഥും ഉൾപ്പെടെയുള്ള നേതാക്കൾ ആവർത്തിച്ചത്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ഏറെ കുറെ 260 നും 280 നും ഇടയിൽ സീറ്റുകളായിരുന്നു പാർട്ടിക്ക് പ്രവചിച്ചത്. ഈ പ്രവചനങ്ങൾ ശരിവെയ്ക്കുന്നതായിരുന്നു ഫലം

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ബി ജെ പിക്ക് വലിയ നഷ്ടം വരുത്തിയത് അഖിലേഷിന്റെ സമാജ്വാദി പർട്ടി തന്നെ. ബി ജെ പിയുടെ 60 സിറ്റിംഗ് സീറ്റുകളാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ് പി പിടിച്ചെടുത്തത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 47 സീറ്റ് നേടിയ എസ് പി ഇത്തവണ വലിയ കുതിച്ച് ചാട്ടമായിരുന്നു നടത്തിയിരുന്നത്. 125 സീറ്റുകളിലും സഖ്യം വിജയിച്ചു. ആറ് സീറ്റുകളിൽ എസ് പിയുടെ സഖ്യകക്ഷിയായ ആർ എൽ ഡിയും ബി ജെ പിക്ക് കനത്ത നഷ്ടം സമ്മാനിച്ചു.

കർഷക പ്രക്ഷോഭം കൊടുമ്പിരി കൊണ്ട പടിഞ്ഞാറൻ യു പിയിലെ ജാട്ട് സ്വാധീന മേഖലകളിൽ ഒന്നും തന്നെ ബി ജെ പിക്ക് യാതൊരു മുന്നേറ്റവും ഉണ്ടാക്കാൻ സാധിച്ചില്ല. ഇവിടുത്തെ കർഷകരെല്ലാം ജാട്ട് സമുദായാംഗങ്ങളാണ്.ഇത്തവണ എസ് പി കൂടുതലായി നേടിയെടുത്തത് കോൺഗ്രസിന്റേയും ബി എസ് പിയുടേയും സീറ്റുകളായിരുന്നു. കോൺഗ്രസിന്റെ നാല് സീറ്റുകളാണ് എസ് പി പിടിച്ചെടുത്ത്. ബേഹട്ട്, സഹറൻപുർ, കാൻപുർ കന്റോൺമെന്റ്, ഹർചന്ദ്പുർ എന്നിവയാണ് എസ് പിക്ക് ലഭിച്ച മണ്ഡലങ്ങൾ. അതേസമയം ബി ജെ പിക്കും രണ്ട് സീറ്റുകൾ ലഭിച്ചു. താം കുഹി രാജ്, കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു റായ്ബറേലി.ഇവിടെ കോണ്‍ഗ്രസില്‍ നിന്നും ബിജെപി സീറ്റ് പിടിച്ചെടുത്തു

Eng­lish Summary:UP Assem­bly elec­tions; The BJP lost 60 seats

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.