ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഗോശാലയിലുണ്ടായ തീപിടിത്തത്തില്‍ 50 കന്നുകാലികള്‍ വെന്തുമരിച്ചു. ചേരിപ്രദേശമായ ഇന്ദ്രപുരത്താണ് സംഭവം. ഗോശാല പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ 1.30ഓടെയാണ് അപകടം ഉണ്ടായത്.
തെരുവിലുണ്ടായ തീപിടിത്തം ഗോശാലയിലേക്കും പടര്‍ന്നു പിടിക്കുകയായിരുന്നു. അപകടം നടന്ന പ്രദേശത്ത് ഇന്ത്യന്‍ ഓയിലിന്റെ വെയര്‍ ഹൗസും സ്ഥിതി ചെയ്യുന്നുണ്ട്.
അതേസമയം എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്നോ എവിടെ നിന്നാണ് തീ പടര്‍ന്നതെന്നോ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. തീ നിയന്ത്രിക്കുന്നതിനായി നിരവധി അഗ്നിശമനസേന യൂണിറ്റുകളാണ് സംഭവ സ്ഥലത്ത് എത്തിയത്.
തെരുവു പശുക്കളെ സംരക്ഷിക്കുന്ന ശ്രീകൃഷ്ണ ഗോശാലയിലാണ് തീപിടിത്തം ഉണ്ടായത്. നൂറോളം പശുക്കളെ ഇവിടെ കെട്ടിയിട്ടിയിരുന്നതായി ഗോശാല നടത്തിപ്പുകാരനായ സൂരജ് പണ്ഡിറ്റ് പറഞ്ഞു.
English summary;UP cattle shed fire: 50 cattle die
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.