22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 4, 2024
October 4, 2023
August 28, 2023
August 28, 2023
August 28, 2023
August 28, 2023
July 29, 2023
June 28, 2023
June 10, 2023
June 8, 2023

യുപിയിൽ കന്നുകാലി കടത്താരോപിച്ച് മുസ്ലിം യുവാവിനുനേരെ മർദ്ദനം

Janayugom Webdesk
ലഖ്നൗ
March 22, 2022 9:26 am

ഉത്തര്‍പ്രദേശിലെ മഥുരയില്‍ കന്നുകാലികളുടെ ഇറച്ചി കടത്തിയെന്നാരോപിച്ച് മുസ്ലിം യുവാവിനുനേരെ ഗ്രാമവാസികളുടെ അക്രമണം. വാഹനത്തിനുള്ളിൽ മൃഗങ്ങളുടെ അസ്ഥികളും ശവശരീരങ്ങളും കണ്ടതിനെ തുടർന്ന് ഗ്രാമവാസികൾ വാഹനം തടഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ സംസ്കരിക്കുന്നതിനുള്ള ഗ്രാമ ശുചീകരണ യജ്ഞത്തിന്റെ ഭാഗമാണ്  വാഹനമെന്നാണ് പൊലീസ് പറയുന്നത്. വാഹനത്തിൽ പശുക്കളോ ഗോമാംസമോ കയറ്റിയിരുന്നില്ലന്നും പൊലീസ് വ്യക്തമാക്കി. ട്രക്കില്‍ ഉണ്ടായിരുന്ന രണ്ടും പേരും രക്ഷപെടാൻ ശ്രമിച്ചെങ്കിലും അതിലൊരാളെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ ഗ്രാമവാസികള്‍ റോഡ് ഉപരോധിച്ചു.

ജനങ്ങള്‍ ഇയാളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവുമായി ബന്ധപ്പെട്ട് 16 പേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

eng­lish summary;UP: Mathu­ra vil­lagers accuse man of smug­gling cat­tle meat, thrash him

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.