പാകിസ്ഥാനി ഗാനം കേട്ടതിന് മുസ്ലിം കുട്ടികൾക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. മൊബൈലിൽ പാട്ട് കേട്ടതിനാണ് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്കെതിരെ കേസെടുത്തത്. ദേശീയോദ്ഗ്രഥനത്തെ തടസപ്പെടുത്തൽ, മനഃപൂർവം അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
പ്രദേശവാസിയായ ആശിഷ് നൽകിയ പരാതിയിലാണ് കുട്ടികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പാക് ബാലതാരം ആയ ആരിഫിന്റെ “പാകിസ്ഥാൻ സിന്ദാബാദ്’ എന്ന ഗാനം കേട്ട കുട്ടികളാണ് പിടിയിലായത്. 40 സെക്കൻഡിൽ താഴെയുള്ള പാട്ട് അബദ്ധവശാലാണ് ഇരുവരും കേട്ടതെന്നും അതിനുശേഷം ക്ഷമാപണം നടത്തിയിരുന്നെന്നും ബന്ധുവായ സദ്ദാം ഹുസൈൻ പറഞ്ഞു.
എന്നാൽ ഏപ്രിൽ 13ന് അഞ്ച് മണിയോടെ ഇരുവരെയും പൊലീസ് പിടികൂടിയതായും രാത്രി മുഴുവൻ സ്റ്റേഷനിൽ തടഞ്ഞുവച്ചതായും കുടുംബം ആരോപിച്ചു. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബറേലി അഡീഷണൽ സൂപ്രണ്ട് പറഞ്ഞു.
English summary; UP police file case against Muslim children for listening to Pakistani songs
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.