പ്രവാസി ക്ഷേമ പദ്ധികളെ കുറിച്ച് പ്രവാസികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിന്, നോർക്കയുമായി സഹകരിച്ച് യുവകലാസാഹിതി യുഎഇയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്ന ” ഉറവ്” കൈപ്പുസ്തകത്തിന്റെ പ്രകാശന കർമ്മം കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ യുവകലാസാഹിതി യുഎഇ സെക്രട്ടറി ബിജു ശങ്കറിന് നൽകി നിർവ്വഹിച്ചു.
പ്രവാസികളിൽ ഭൂരിപക്ഷം വരുന്ന സാധാരണ വരുമാനക്കാരായവർക്ക് നോർക്ക പദ്ധതികളെ കുറിച്ചോ, ക്ഷേമനിധി ഉൾപ്പെടെയുള്ള ക്ഷേമ സേവന പദ്ധകളെകുറിച്ചോ കൃത്യമായ ധാരണയോ ഇത്തരം പദ്ധതികളുടെ ഭാഗമാകുവാനോ കഴിഞ്ഞിട്ടില്ല. ആ കുറവ് പരിഹരിക്കാനും അത്തരം പദ്ധതികളിൽ പങ്കാളികളാക്കാനും യുവകലാസാഹിതി ഏഴ് എമിറേറ്റുകളിലും ഏറ്റെടുക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ കൈപ്പുസ്തകം തയ്യാറാക്കി വിതരണം ചെയ്യുന്നത്.
ചടങ്ങിൽ ഹൗസിംഗ് ബോർഡ് ചെയർമാൻ പി പി സുനീർ, യുവകലാസാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, കേരള സോഷ്യൽ സെൻറർ അബുദാബി വൈസ് പ്രസിഡണ്ടും യുവകലാസാഹിതി കേന്ദ്രകമ്മറ്റി അംഗവുമായ റോയ് ഐ വർഗ്ഗീസ്, അനീഷ് നിലമേൽ എന്നിവർ സംബന്ധിച്ചു.
English Summary: “Urav” handbook was released by Minister GR Anil
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.