3 May 2024, Friday

Related news

May 2, 2024
May 2, 2024
April 30, 2024
April 29, 2024
April 28, 2024
April 28, 2024
April 21, 2024
April 19, 2024
April 17, 2024
April 15, 2024

പലസ്തീനികളെ ഇസ്രയേല്‍ നിര്‍ബന്ധിതമായി കുടിയിറക്കുന്നതിനെ അമേരിക്ക ശക്തമായി എതിര്‍ക്കുന്നയായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

Janayugom Webdesk
ന്യൂഡല്‍ഹി
January 8, 2024 11:08 am

അധിനിവേശ നഗരങ്ങളില്‍ നിന്ന് പലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നതിനെ അമേരിക്ക ശക്തമായി എതിര്‍ക്കുന്നുവെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുള്ളയ്ക്ക് ഉറപ്പ് നല്‍കി .യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍. ജോര്‍ദാന്‍ രാജാവും ആന്റണി ബ്ലിങ്കെനും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെയാണ് ഈ ഉറപ്പുനല്‍കല്‍.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ജോര്‍ദാന്‍ രാജാവ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഗാസയിലെ വാസസ്ഥലങ്ങള്‍ നശിപ്പിച്ചും പലസ്തീനികളെ പട്ടിണിയിലേക്ക് തള്ളിവിട്ടും ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വെസ്റ്റ് ബാങ്കില്‍ നിന്നും ഗസയില്‍ നിന്നും പലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നതിനെതിരെയുള്ള അമേരിക്കയുടെ എതിര്‍പ്പും തീവ്രവാദ കുടിയേറ്റക്കാരുടെ അക്രമങ്ങളില്‍ നിന്ന് പലസ്തീനികളെ സംരക്ഷിക്കേണ്ടതിന്റെ നിര്‍ണായക ആവശ്യവും ചര്‍ച്ചയില്‍ ബ്ലിങ്കെന്‍ ഊന്നിപ്പറഞ്ഞു.

അതേസമയം വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് നാല് വയസുള്ള ഒരു പെണ്‍കുട്ടിയും ഒരു സ്ത്രീയുമുള്‍പ്പെടെ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കൂടാതെ ജെറുസലേമിലെ ചെക്ക്‌പോസ്റ്റ് കടക്കുന്നതിനിടെ ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ട് വാഹനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ഒരേ വാഹനത്തിലുണ്ടായിരുന്ന ഒരു പുരുഷനും സ്ത്രീക്കും പരിക്കേല്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.നിലവിലെ കണക്കുകള്‍ പ്രകാരം ഗാസയിലെ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പലസ്തീനികളുടെ മരണസംഖ്യ 22,722 ആയി വര്‍ധിച്ചുവെന്നും 58,166 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ 113 പലസ്തീനികള്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Eng­lish Summary:
US Sec­re­tary of State strong­ly oppos­es Israel’s forced dis­place­ment of Palestinians

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.