കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുളള സെന്‍ട്രല്‍ ഫിംഗര്‍ പ്രിന്‍റ് ബ്യൂറോ നടത്തിയ “സ്മാര്‍ട്ട് യൂസ് ഓഫ് ഫിംഗര്‍പ്രിന്റ് സയന്‍സ് ഇന്‍ ഇന്‍വെസ്റ്റിഗേഷൻ” മത്സരത്തില്‍ കേരള പൊലീസിന് മൂന്നാം സ്ഥാനം. ആലപ്പുഴ വെണ്‍മണി ഇരട്ടക്കൊലപാതകക്കേസ് തെളിയിച്ചതില്‍ വിരലടയാള വിദഗ്ദ്ധരുടെ വൈദഗ്ധ്യം വിലയിരുത്തിയാണ് പുരസ്കാരം നല്‍കിയത്.
വിരലടയാള വിദഗ്ദ്ധന്‍ അജിത്.ജി, ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ ജയന്‍ കെ എന്നിവര്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡയറക്ടര്‍ വിവേക് ഗോഗിയയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഫിംഗര്‍പ്രിന്‍റ് ബ്യൂറോ ഡയറക്ടര്‍മാരുടെ 23-ാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
English Summary: Use of Fingerprint Science in Investigations: Awarded to Kerala Police at National Level
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.