മണിപ്പൂരിൽ പൊലീസുകാരെ വീട്ടുജോലിക്ക് ഉപയോഗിച്ച ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മണിപ്പൂർ റൈഫിൾസിന്റെ 7 ബിഎൻ കമാൻഡന്റായ പിജി സിംഗ്സിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ നിർദേശപ്രകാരമാണ് നടപടി.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഡിജി, ചീഫ് സെക്രട്ടറി, ഐജി, മറ്റ് നേതാക്കൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ ദിവസമാണ് മണിപ്പൂർ പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ഡിപ്പാർട്ട്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ ജനങ്ങൾക്ക് സുരക്ഷാ ഒരുക്കേണ്ട പൊലീസിൽ നിന്നും ഇത്തരം പ്രവർത്തി അംഗീകരിക്കാൻ കഴിയില്ലെന്ന് എൻ ബിരേൻ സിംഗ് പറഞ്ഞു.
ഐപിഎസ് ഓഫീസർ വീട്ടുജോലികൾക്കായി 15 പൊലീസുകാരെയും, ഫാംഹൗസിൽ നിർമ്മാണ പ്രവർത്തികൾക്കായി 19 ഉദ്യോഗസ്ഥന്മാരെയും ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.
നാല് വനിതാ ഉദ്യോഗസ്ഥരെയും ഒമ്പത് പുരുഷ പൊലീസുകാരെയും പാചകത്തിനും, വസ്ത്രങ്ങൾ കഴുകാനും മറ്റ് വീട്ടുജോലികൾക്കും നിയോഗിച്ചിരുന്നു. ഡിജിയും ഐജിയും നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
English summary;Used cops for housework; Suspend IPS officer
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.