24 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 23, 2024
September 17, 2024
September 17, 2024
September 10, 2024
August 20, 2024
August 14, 2024
August 12, 2024
August 8, 2024
August 2, 2024
July 26, 2024

ഉത്തർപ്രദേശ് എംഎൽഎ വിജയ് മിശ്രയ്ക്ക് ജാമ്യം നൽകാൻ സുപ്രീംകോടതി വിസമ്മതിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
January 24, 2022 3:49 pm

ഉത്തർപ്രദേശ് എംഎൽഎ വിജയ് മിശ്രയ്ക്ക് ജാമ്യം അനുവദിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. അടുത്ത നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളുകയും ചെയ്തു.

ജാമ്യത്തിന് അർഹതയില്ലെന്നും വിജയ് മിശ്രയുടെ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ തള്ളിക്കൊണ്ട് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.എന്നിരുന്നാലും, പ്രധാന സാക്ഷികളുടെ തെളിവുകൾ വിചാരണയിൽ രേഖപ്പെടുത്തിയ ശേഷം ജാമ്യാപേക്ഷ പുനഃസ്ഥാപിക്കാൻ ഹരജിക്കാരന് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി.

ഗ്യാൻപൂരിൽ നിന്നുള്ള എംഎൽഎയായ മിശ്ര ഉത്തർപ്രദേശിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതൽ ഏഴ് ഘട്ടങ്ങളിലായി നടക്കും.

ഉത്തർപ്രദേശിൽ ഫെബ്രുവരി 10, 14 തീയതികളിലാണ് വോട്ടെടുപ്പ്. ഏഴ് ഘട്ടങ്ങളിലായി 20, 23, 27, മാർച്ച് 3, 7 തീയതികളിൽ. വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും. 

Eng­lish Sumam­ry: Uttar Pradesh MLA Vijay Mishra has been grant­ed bail by the Supreme Court

You may also like thsi video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.