7 May 2024, Tuesday

Related news

May 7, 2024
May 7, 2024
May 7, 2024
May 7, 2024
May 7, 2024
May 7, 2024
May 7, 2024
May 6, 2024
May 6, 2024
May 6, 2024

പദവിയില്‍ തുടരാന്‍ ആവശ്യപ്പെട്ടു, എങ്കിലും രാജിക്കത്ത് നല്‍കുന്നു: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
March 11, 2022 7:43 pm

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി രാജിവച്ചു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി. ഞങ്ങൾക്ക് ഒരു പുതിയ അധികാരം ലഭിച്ചതിനാലും ഈ കാലാവധി പൂർത്തിയായതിനാലും, ഞാൻ എന്റെ രാജിക്കത്ത് നല്‍കി. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ തുടരാൻ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങൾക്ക് ജനങ്ങളുടെ സ്നേഹം ലഭിക്കുകയും അഭൂതപൂർവമായ ഫലങ്ങൾ കാണുകയും ചെയ്തു, പുഷ്കർ സിങ് ധാമി പറഞ്ഞു.

അതേസമയം ഉത്തരാഖണ്ഡിൽ പുതിയെ മുഖ്യമന്ത്രിയെ കണ്ടെത്താൻ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ എന്നിവരെ കേന്ദ്ര ബിജെപി നേതൃത്വം ചുമതലപ്പെടുത്തി. നേതാക്കൾ ഉടൻ ഡെറാഡൂണിലെത്തും.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് തവണയായിരുന്നു ബിജെപി തങ്ങളുടെ മുഖ്യമന്ത്രിമാരെ മാറ്റിയത്. 2017 ൽ ത്രിവേന്ദ്ര സിങ് റാവത്തായിരുന്നു ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി. എന്നാൽ പിന്നീട് ത്രിവേന്ദ്രിനെ മാറ്റി തിരാത്ത് റാവത്തിനെ ബിജെപി പരീക്ഷിക്കുകയായിരുന്നു. എന്നാൽ വൈകാതെ തന്നെ തീരത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു. പിന്നാലെയാണ് പുഷ്കർ സിങ് ധാമിയെ മുഖ്യമന്ത്രിയാക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കുറി പരമാവധി തർക്കം ഒഴിവാക്കികൊണ്ടായിരിക്കും തിരുമാനം. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ സത്പാൽ മഹാരാജും ധന് സിങ് റാവത്തും ഉണ്ടെന്നാണ് വൃത്തങ്ങൾ പറയുന്നത്.

Eng­lish Sum­ma­ry;  Uttarak­hand Chief Min­is­ter resigns

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.