25 April 2024, Thursday

തെരുവ് 
നായകള്‍ക്ക് കുത്തിവെപ്പ്

Janayugom Webdesk
ചേര്‍ത്തല
October 15, 2022 11:50 am

തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ തെരുവ് നായകള്‍ക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. വളര്‍ത്തുനായകള്‍ക്കുള്ള കുത്തിവെപ്പ് ക്യാമ്പ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് തെരുവ് നായകള്‍ക്ക് ആരംഭിച്ചത്. 657‑ല്‍ അധികം വളര്‍ത്തു നായകള്‍ക്കാണ് ക്യാമ്പിലൂടെ കുത്തിവെപ്പ് നല്‍കിയത്. ഡോ. റാണി ഭരതന്റെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് വാക്സിനേഷന് നേതൃത്വം നല്‍കുന്നത്. തെരുവ് നായകളെ പിടിക്കുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച സംഘവും ഇവര്‍ക്കൊപ്പമുണ്ട്.

കുത്തിവെപ്പെടുത്ത നായകളെ തിരിച്ചറിയുന്നതിന് ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് മാര്‍ക്ക് ചെയ്യും. പരമാവധി തെരുവ് നായകള്‍ക്ക് കുത്തിവെപ്പ് നല്‍കാനാണ് ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.