25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 11, 2024
November 4, 2024
October 30, 2024
October 11, 2024
October 2, 2024
September 27, 2024
September 25, 2024
September 17, 2024
September 10, 2024

വടക്കഞ്ചേരി വാഹനാപകടം; പിഴവുണ്ടായിട്ടില്ലെന്ന് കെഎസ്ആര്‍ടിസി

Janayugom Webdesk
പാലക്കാട്
October 8, 2022 9:55 am

വടക്കഞ്ചേരി വാഹനാപകടത്തിൽ കെഎസ്ആര്‍ടിസി ബസിന്റെ ഭാഗത്ത് നിന്ന് പിഴവുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട് . അപകടം നടന്ന സ്ഥലത്ത് നിർത്താൻ ശ്രമിച്ചിട്ടില്ലെന്നും ടൂറിസ്റ്റ് ബസ് ഇടിച്ചാണ് കെഎസ്ആര്‍ടിസിയുടെ നിയന്ത്രണം തെറ്റിയതെന്നും വിശദീകരണം. അതേസമയം, എൻഫോഴ്സ്മെന്റ് ആർടിഒ ഇന്ന് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ടൂറിസ്റ്റ് ബസിന്റെ ശരാശരി വേഗത 84 കീമി ആർടിഒ എൻഫോസ്മെന്റ് അന്വേഷണത്തിൽ കണ്ടെത്തി.

അതേസമയം പാലക്കാട് വടക്കഞ്ചേരി വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസ്സുമ അറസ്റ്റിലായി. അമിത വേഗതാ മുന്നറിയിപ്പ് ലഭിച്ചിട്ടും അവഗണിച്ചതിനാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.
അറസ്റ്റിലായ ജോമോനെതിരേ നരഹത്യയ്ക്ക് കേസെടുത്തു. ബസ്സുടമ അരുണിനെയും പോലീസ് അറസ്റ്റ് ചെയ്തു. 13 തവണ അമിത വേഗതാ മുന്നറിയിപ്പ് ലഭിച്ചിട്ടും അരുൺ അവഗണിച്ചുവെന്നാണ് കണ്ടെത്തിയത്. പ്രേരണാക്കുറ്റമാണ് ഇയാൾക്കെതിരേ ചുമത്തിയത്. കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു.

Eng­lish Summary:Vadakancheri car acci­dent; KSRTC said there was no mistake

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.