വടക്കഞ്ചേരി ബസപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകാനാണ് തീരുമാനം.
മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. മുഖ്യമന്ത്രി വിദേശത്തായതിനാൽ ഓൺലൈനായാണ് മന്ത്രിസഭാ യോഗം ചേർന്നത്. സംസ്കാര ചടങ്ങുകൾക്ക് നൽകിയ തുകക്ക് പുറമെ തുടർ ചികിത്സ വേണ്ടവർക്കും സഹായം ലഭ്യമാക്കുമെന്നും റവന്യൂ മന്ത്രി കെ രാജൻ തൃശ്ശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ടൂറിസ്റ്റ് ബസുകാരുടെ ഹുങ്കിന് മുന്നിൽ സർക്കാർ വഴങ്ങില്ലെന്നും വ്യക്തിപരമായോ സംഘടനാപരമയോ ഹുങ്ക് കാട്ടിയാൽ അനുവദിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചർത്തു. താൽക്കാലികമായ നടപടികളിൽ അവസാനിപ്പിക്കാതെ സ്ഥായിയായ ഒരു പരിഹാരത്തെ കുറിച്ചാണ് സർക്കാർ ആലോചിക്കുന്നതെന്നും ഈ വിഷയത്തിൽ തീരുമാനങ്ങൾ എടുക്കാൻ മോട്ടോർ വാഹന വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പ് കൈക്കൊള്ളുന്ന നടപടികൾ ഒരു ഘട്ടം കഴിഞ്ഞാൽ ക്യാബിനറ്റ് വിലയിരുത്തുമെന്നും ഇക്കാര്യത്തിൽ കുറവുകൾ ഉണ്ടെങ്കിൽ പരിഹരിച്ച് തന്നെ മുന്നോട്ടു പോകുമെന്നും മന്ത്രി ഉറപ്പ് നൽകി.
English Summary: Vadakkanchery bus accident; The government announced financial assistance
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.