6 January 2026, Tuesday

Related news

November 11, 2025
July 15, 2025
December 20, 2024
November 24, 2024
September 17, 2024
September 4, 2024
August 13, 2024
August 3, 2024
July 1, 2024
June 30, 2024

വനിതാകലാസാഹിതി സംസ്ഥാന പ്രതിഭാപുരസ്കാരം പ്രഖ്യാപിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 16, 2024 10:08 pm

യുവകലാസാഹിതിയുടെ വനിതാ വിഭാഗമായ വനിതാകലാസാഹിതി നാല് വനിതാ പ്രതിഭകളുടെ സ്മരണാർത്ഥം വർഷം തോറും നൽകിവരുന്ന കലാ സാഹിത്യ സാമൂഹിക മാധ്യമ മേഖലകളിലെ വനിതകൾക്കുള്ള പ്രതിഭാ പുരസ്കാരം പ്രഖ്യാപിച്ചു.
കലയ്ക്കുള്ള പി കെ റോസി സ്മാരക പുരസ്കാരത്തിന് തിയേറ്റർ ആർട്ടിസ്റ്റും ചലച്ചിത്ര അഭിനേതാവുമായ ശുഭ വയനാടും, യശോദ ടീച്ചർ സ്മാരക മാധ്യമ പുരസ്കാരത്തിന് പ്രമുഖ മാധ്യമപ്രവർത്തകയും നോ കാപ് ഓൺലൈൻ മീഡിയ എഡിറ്ററുമായ അപർണ സെന്നും, പി സി കുറുമ്പ സ്മാരക സാമൂഹിക പ്രതിഭ പുരസ്കാരത്തിന് 92-ാം വയസിലും അഗതികൾക്ക് അത്താണിയായി ജീവിതം സമർപ്പിക്കുന്ന കൊല്ലത്തിന്റെ മദർ തെരേസ ചിന്നമ്മ ജോണും, രാജലക്ഷ്മി സ്മാരക സാഹിത്യ പുരസ്കാരത്തിന് ലാറി ബേക്കർ ജീവിതം അടയാളപ്പെടുത്തിയ “മാനം തൊട്ട മണ്ണ് ” രചിച്ച എഴുത്തുകാരി ഗീതാഞ്ജലി കൃഷ്ണനും അർഹരായി.

യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ, ജനറൽ സെക്രട്ടറി ഒ കെ മുരളീകൃഷ്ണൻ, രക്ഷാധികാരി ഗീതാനസീർ, വനിതാകലാസാഹിതി സംസ്ഥാന സെക്രട്ടറി ശാരദാ മോഹൻ, പ്രസിഡന്റ് അജിത വി എം എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തീരുമാനിച്ചത്.
ഫലകവും പ്രശസ്തിപത്രവും ഫലവൃക്ഷ തൈയുമടങ്ങിയ അവാർഡ് കൊല്ലം കുളക്കടയിലുള്ള സി കെ ചന്ദ്രപ്പൻ സ്മാരകത്തിൽ വച്ച് ജൂൺ എട്ട്, ഒമ്പത് തീയതികളിലായി നടക്കുന്ന വനിതാകലാസാഹിതി സംസ്ഥാന ക്യാമ്പിൽ നൽകും. 

Eng­lish Sum­ma­ry: Vani­ta Kalasahi­ti State Prat­i­b­ha Award has been announced

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.