22 April 2025, Tuesday
KSFE Galaxy Chits Banner 2

തെളിവ്

ചന്ദ്രൻ കണ്ണഞ്ചേരി
February 27, 2022 3:55 am

ഇരുട്ടിൽ
സ്വകാര്യതയുടെ
നിഗൂഢതയിൽ
മൂന്നാമന്റെ കണ്ണാലോ
ക്യാമറലെൻസാലോ
ഒപ്പാത്ത ദൃശ്യങ്ങൾ
തെളിവാക്കി
കാണിക്കുവതെങ്ങനെ
ന്യായകേന്ദ്രത്തിൽ
സാഹചര്യസൂചനകൾ
വിസ്മൃതിയെന്നാൽ
മറ്റൊന്നില്ല ഉപാധി
തെളിവെളിച്ചത്തിൽ
റീടേക്ക് അല്ലാതെ,
മതിൽക്കെട്ടിലെ ചുമരതിരുകളിൽ
ഉരിഞ്ഞ് നറഞ്ഞാടിയ രംഗങ്ങൾ
ഹോ…
നീലിച്ചും മഞ്ഞച്ചും ദൃശ്യോത്സവം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.