19 December 2024, Thursday
KSFE Galaxy Chits Banner 2

പുഴ

രാകേഷ് സത്യൻ
January 23, 2022 4:00 am

എന്തും വലിച്ചെറിയാവുന്ന ഒരു പുഴ
കൊടും ദുഃഖത്തിന്റെ
ശീതാവസ്ഥകളിൽ ഖനീഭവിക്കാത്ത
ഖരവും ദ്രവവുമായ
മാലിന്യങ്ങളോട് പരിഭവിക്കാത്ത
ഇറങ്ങുന്നവരും കയറുന്നവരും
കല്ലെടുത്തെറിഞ്ഞാലും
കാർക്കിച്ചു തുപ്പിയാലും
കലഹിക്കാത്ത പുഴ പക്ഷേ
ഓർത്തുവയ്ക്കുന്നതും
കാത്തിരിക്കുന്നതും
ഒരു മന്ദഹാസത്തിന്റെ
ഇതളടരുന്ന നനുത്ത നിമിഷങ്ങളാണ്
ഇനിയുമടർന്നു വീണേക്കാവുന്ന
നേർത്ത ഹാസങ്ങളുടെ
ഔദാര്യത്തിലാണ്
നിക്ഷേപങ്ങളും
നിബന്ധനകളുമില്ലാത്ത പുഴ
മഹാസമുദ്രങ്ങളിലേക്കൊഴുകുന്നത്
മരിക്കാതിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.