18 May 2024, Saturday

Related news

May 16, 2024
May 12, 2024
May 12, 2024
May 12, 2024
May 10, 2024
May 7, 2024
May 4, 2024
May 3, 2024
April 28, 2024
April 25, 2024

സ്വത്ത് തര്‍ക്കം: നടി വീണാ കപൂറിനെ കൊലപ്പെടുത്തി നദിയിലെറിഞ്ഞ് മകൻ

Janayugom Webdesk
മുംബൈ
December 10, 2022 9:17 pm

ടെലിവിഷൻ നടി വീണാ കപൂറിന്റെ (74) കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. വീണാ കപൂറിന്റെ മകൻ
സച്ചിൻ കപൂറാണ് കെലപ്പെടുത്തിയിരിക്കുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. സംഭവത്തില്‍ മകൻ സച്ചിൻ കപൂറിനെയും വീട്ടുജോലിക്കാരൻ ലാലു കുമാർ മണ്ഡലിനെയും പൊലീസ് അറസ്റ്റു ചെയ്തു. മുംബൈയിലെ ജുഹുവിലാണ് സംഭവം.

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ വീണയെ ബെയ്സ്ബോൾ ബാറ്റുകൊണ്ട്  തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മകനും ജോലിക്കാരനുമാണ് കൊലപാതകം നടത്തിയിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ജോലിക്കാരന്റെ സഹായത്തോടെ മൃതദേഹം നദിയിൽ വലിച്ചെറിഞ്ഞെന്ന് പൊലീസ് പറയുന്നു.

ഡിസംബർ ആറിന് വീണ താമസിച്ചിരുന്ന കൽപടരു സെസൈറ്റിയിലെ സുരക്ഷ ജീവനക്കാരാണ് ഇവരെ കാണാനില്ലെന്ന വിവരം പെലീസില്‍ അറിയിക്കുന്നത്. വീണയും സച്ചിനും തമ്മിൽ ഏറെക്കാലമായി സ്വത്തുതർക്കമുണ്ട്. തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് മകനെ ചോദ്യം ചെയ്തതോടെ കൊലപാതക വിവരം പുറത്തുവരികയായിരുന്നു. 12 കോടിയുടെ വസ്തുവകകളുമായി ബന്ധപ്പെട്ട് അമ്മയുമായി തർക്കത്തിൽ ഏർപ്പെട്ടെന്നും ഇതിന്റെ ദേഷ്യത്തിൽ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

Eng­lish Sum­ma­ry: Veena Kapoor bru­tal­ly mur­dered by son
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.