19 May 2024, Sunday

Related news

May 19, 2024
May 16, 2024
May 13, 2024
May 13, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 10, 2024
May 8, 2024

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്

Janayugom Webdesk
June 29, 2022 6:42 pm

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ യോഗം തീരുമാനിച്ചു. ഉപരാഷ്ട്രപതി എം വെങ്കയ്യാ നായിഡുവിന്റെ കാലവധി ഓഗസ്റ്റ് 10 ന് അവസാനിക്കും. ഇതിനു മുമ്പ് പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്നാണ് ഭരണഘടനാ ചട്ടം. 

ജൂലൈ അഞ്ചിന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 19. സൂക്ഷ്മപരിശോധന ജൂലൈ 20. ജൂലൈ 22.വരെ പത്രിക പിന്‍വലിക്കാം. ഓഗസ്റ്റ് ആറിന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ വോട്ടുകള്‍ രേഖപ്പെടുത്താം. അന്നുതന്നെ വോട്ടെണ്ണും. 

രാജ്യസഭയിലെയും ലോക്‌സഭയിലെയും അംഗങ്ങള്‍ ചേര്‍ന്ന ഇലക്ടറല്‍ കോളജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. രാജ്യസഭയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 12 അംഗങ്ങള്‍ ഉള്‍പ്പെടെ 245 എംപിമാരും ലോക്‌സഭയിലെ 543 അംഗങ്ങളുമാണ് വോട്ടര്‍മാര്‍. ബാലറ്റിനൊപ്പം എംപിമാര്‍ക്ക് പ്രത്യേകം പേനകള്‍ നല്‍കും. ഇതുപയോഗിച്ച് രേഖപ്പെടുത്താത്ത വോട്ടുകള്‍ അസാധുവായി കണക്കാക്കപ്പെടും. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ രാജീവ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെയും പങ്കെടുത്തു.

Eng­lish Summary:Vice Pres­i­den­tial elec­tion on August 6
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.