22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 28, 2024
February 29, 2024
December 1, 2023
September 3, 2023
July 17, 2023
March 21, 2023
March 18, 2023
March 5, 2023
October 2, 2022
August 7, 2022

തലയ്ക്ക് വെടിയേറ്റ് ചികിൽസയിലുള്ള യുവാവിനായി കൈകോർത്ത് നാട്

Janayugom Webdesk
തൊടുപുഴ
April 2, 2022 6:35 pm

അശോകയിലെ തട്ടുകയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂലമറ്റത്ത് ഹൈസ്കൂള്‍ കവലയിലുണ്ടായ വെടിവയ്പ്പിനിടെ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവാവിന്റെ ചികിൽസയ്ക്ക് കൈകോർത്ത് നാട്ടുകൂട്ടായ്മ. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന കണ്ണിക്കല്‍ മാളിയേക്കല്‍ പ്രദീപ് കുമാര്‍(കുക്കൂ-32) ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. തലച്ചോറിനുള്ളിലുള്ള രണ്ട് വെടിയുണ്ടകള്‍ ഇനിയും പുറത്തെടുക്കാനായിട്ടില്ല.

പ്രദീപിനൊപ്പം വെടിയേറ്റ കീരിത്തോട് സ്വദേശി സനല്‍ബാബു(32) മരണപ്പെട്ടിരുന്നു. സംഭവത്തില്‍ പ്രതിയായ യുവാവ് അറസ്റ്റിലുമായിരുന്നു. മൂലമറ്റം ഹൈസ്കൂള്‍ കവലയിലൂടെ ഇരുചക്രവാഹനത്തില്‍ സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങി വരവെയാണ് ഇരുവര്‍ക്കും വെടിയേറ്റെതെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. പ്രദീപിന്റെ ചികിത്സയ്ക്ക് ഇപ്പോള്‍ തന്നെ ലക്ഷങ്ങള്‍ ചെലവായി. തുടര്‍ ചികിത്സയ്ക്കും വന്‍ തുക വേണ്ടിവരും. പണം ഇല്ലാത്തതിന്റെ പേരില്‍ യുവാവിന്റെ ചികിത്സ മുടങ്ങുന്ന സാഹചര്യം ഉണ്ടാവരുതെന്ന് നാട്ടുകൂട്ടായ്മ അഭ്യര്‍ഥിക്കുന്നു.

ഇതിനായി സുമനസ്സുകള്‍ ഈ ചികില്‍സാ നിധിയിലേയ്ക്ക് സംഭാവന നല്‍കണമെന്നും കൂട്ടായ്മ ഓര്‍മ്മിക്കുന്നു. ഭാര്യ പൊന്നുവിന്റെ അക്കൗണ്ട് നമ്പറും ഗുഗിള്‍ പേ നമ്പറിലും സഹായമെത്തിക്കാം. പൊന്നു പുഷ്പന്‍, ഫെഡറല്‍ ബാങ്ക്, മൂലമറ്റം ശാഖ, അക്കൗണ്ട് നമ്പര്‍— 10230100103739 ഐഎഫ്എസ്സി:FDRL0001023.ഗൂഗിൾ പേ 8547928067.

Eng­lish Sum­ma­ry: vil­lage hands togeth­er for young man

You may like this video also

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.