19 September 2024, Thursday
KSFE Galaxy Chits Banner 2

വിനായകന്റെ വിവാദ പരാമര്‍ശം: നടി നവ്യ മാപ്പ് പറഞ്ഞു

Janayugom Webdesk
കൊച്ചി
March 27, 2022 5:08 pm

ഒരുത്തീ സിനിമയുമായി റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ പരാമർശത്തില്‍ മാപ്പ് പറഞ്ഞ് നടി നവ്യ നായര്‍. വിനായകന്‍ നടത്തിയ പരാമര്‍ശം തെറ്റാണ്. സിനിമയിൽ ഒപ്പം അഭിനയിച്ച ആളെന്ന നിലയിൽ ക്ഷമ ചോദിക്കുന്നു. അവിടെ നടന്നത് ഒരു പുരുഷന്റെ പരാമർശമാണെങ്കിലും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് മറ്റൊരു സ്ത്രീയാണെന്ന് നവ്യ മാധ്യമങ്ങളോട് പറഞ്ഞു.
അവിടെ ഒരുപാട് പുരുഷന്മാരുണ്ടായിരുന്നു. പക്ഷേ എല്ലാവരും ചോദിക്കുന്നത് തന്നോടാണ്. അന്ന് മൈക്ക് വാങ്ങാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നവ്യ പറഞ്ഞു. സ്ത്രീകളുടെ ശക്തിയാണീ സിനിമയിലൂടെ കാണിക്കുന്നത്. ഒരു സ്ത്രീ പ്രതികരണശേഷിയിലേക്ക് എങ്ങനെ എത്തുന്നു എന്നതാണ് സിനിമയിലൂടെ കാണിക്കുന്നത്. കുടുംബശ്രീ പ്രവർത്തകർക്കൊപ്പം സിനിമകാണാനാണ് താനെത്തിയതെന്നും അവർ തൃപ്പൂണിത്തുറയിൽ പറഞ്ഞു.

Eng­lish Sum­ma­ry: Vinayakan’s con­tro­ver­sial remark: Actress Navya also apologized

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.