March 31, 2023 Friday

Related news

March 31, 2023
March 28, 2023
March 26, 2023
March 24, 2023
March 24, 2023
March 22, 2023
March 22, 2023
March 22, 2023
March 21, 2023
March 19, 2023

നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടികൂടും; സംസ്ഥാനത്ത് ഇന്നും കർശന പരിശോധന

Janayugom Webdesk
തിരുവനന്തപുരം
October 8, 2022 10:52 am

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിയമലംഘനം നടത്തുന്ന ബസുകളെ പിടികൂടുന്നതിന് സംസ്ഥാന വ്യാപകമായി പരിശോധന തുടരും.
ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്തിന്റെ നിർദ്ദേശ പ്രകാരമാണ് വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പിന്റെ കർശന പരിശോധന. അന്തർ സംസ്ഥാന സർവീസ് വാഹനങ്ങൾ പ്രത്യേകം പരിശോധിക്കുന്നുണ്ട്. 

നിയമം ലംഘിച്ച് നിരത്തിലോടുന്ന എല്ലാ വാഹനങ്ങൾക്ക് എതിരെയും നടപടിയുണ്ടാകും. കോൺട്രാക്ട് കാര്യേജുകളിൽ അനധികൃത രൂപമാറ്റം, അമിത വേഗത, സ്പീഡ് ഗവർണറുകളിൽ കൃത്രിമം, ലൈറ്റുകൾ, ഡാൻസ് ഫ്‌ലോർ, അമിതശബ്ദ സംവിധാനം മുതലായ കുറ്റകൃത്യങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കും. ഈ മാസം പതിനാറുവരെയാണ് ഫോക്കസ് 3 സ്പെഷ്യൽ ഡ്രൈവ് എന്ന പേരിലെ പരിശോധന. 

Eng­lish Summary:Violating vehi­cles will be impound­ed; Strict inspec­tion in the state today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.